CRICKET

എഷ്യന്‍ ഗെയിംസ്: ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍, ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത് ഒമ്പതു വിക്കറ്റിന്

ഇന്ത്യയ്ക്കായി യുവതാരം തിലക് വര്‍മ അര്‍ധ സെഞ്ചറി നേടി

വെബ് ഡെസ്ക്

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് സെമിയില്‍ ബംഗ്ലാദേശിനെതിരേ ആധികാരിക വിജയത്തോടെ ഇന്ത്യ ഫൈനലില്‍. ഒന്‍പതു വിക്കറ്റിനാണ് ടീം ഇന്ത്യയുടെ വിജയം. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് നേടാനേ ബംഗ്ലദേിന് ആയുള്ളൂ. മറുപടി ബാറ്റിങ്ങില്‍ 9.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി.

ഇന്ത്യയ്ക്കായി യുവതാരം തിലക് വര്‍മ അര്‍ധ സെഞ്ചറി നേടി. ആറു സിക്‌സും രണ്ടു ഫോറുമുള്‍പ്പെടെ 55 റണ്‍സെടുത്ത് തിലക് വര്‍മ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 26 പന്തില്‍ 40 റണ്‍സെടുത്തു. നേപ്പാളിനെതിരെ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചറി നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഇത്തവണ പൂജ്യത്തിന് പുറത്തായി.

അർധ സെഞ്ചറി നേടിയ ശേഷം തിലക് ശരീരത്തില്‍ രക്ഷിതാക്കളുടെ ചിത്രം ടാറ്റു ചെയ്തത് ഉയർത്തിക്കാട്ടുന്നു.

29 പന്തില്‍ 24 റണ്‍സെടുത്ത ജാകര്‍ അലിയാണ് ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി സായ് കിഷോര്‍ മൂന്നും വാഷിങ്ടന്‍ സുന്ദര്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ, രവി ബിഷ്‌ണോയി, ഷഹബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റു വീതം സ്വന്തമാക്കി. ഇന്നു നടക്കുന്ന അഫ്ഗാനിസ്ഥാന്‍- പാക്കിസ്ഥാന്‍ മത്സരത്തിലെ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം