CRICKET

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ജയിച്ചേ മതിയാകൂ; ഓസ്‌ട്രേലിയയും അയര്‍ലന്‍ഡും ഇന്നിറങ്ങുന്നു

ക്രിക്കറ്റ് വമ്പന്മാരായ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുമ്പോള്‍ അയര്‍ലന്‍ഡ് കളിയിലുടനീളം സ്ഥിരത കൈവരിക്കണം.

വെബ് ഡെസ്ക്

ടി20 ലോകകപ്പ് സൂപ്പര്‍ 12 ല്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തില്‍ അയര്‍ലന്‍ഡ് ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നേരിടും. ഗാബ സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1.30 നാണ് മത്സരം. സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ഈ കളി ജയം അനിവാര്യം.

മറ്റ് മത്സരഫലങ്ങള്‍ അനുകൂലമാവാതെ വന്നാല്‍ ഈ മത്സരത്തില്‍ തോല്‍ക്കുന്ന ടീം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും. വിജയ സാധ്യത ഓസ്‌ട്രേലിയക്കാണ് കൂടുതലെങ്കിലും പ്രവചനങ്ങള്‍ക്കധീതമായി ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച അയര്‍ലന്‍ഡിനെയും വിലകുറച്ചു കാണാന്‍ കഴിയില്ല.

വിജയ സാധ്യത ഓസ്‌ട്രേലിയക്കാണ് ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച അയര്‍ലന്‍ഡിനെയും വിലകുറച്ചു കാണാന്‍ കഴിയില്ല.

ജയത്തിന്റെ പിന്‍ബലത്തോടെ വരുന്നതിനാല്‍ ഓസ്‌ട്രേലിയന്‍ നിരയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. കോവിഡ് 19 സ്ഥിരീകരിച്ച മാത്യു വെയ്ഡിന് ഇംഗ്ലണ്ടുമായുള്ള മത്സരം ഉപേക്ഷിച്ചതിനാല്‍ കൃത്യമായ വിശ്രമത്തിനുള്ള സമയം ലഭിച്ചു. അതിനാല്‍ ഈ മത്സരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ശ്രിലങ്കയുമായുള്ള മത്സരത്തില്‍ ഓസ്‌ട്രേലിയുടെ മുന്‍ നിര ബാറ്റര്‍മാര്‍ പൊരുതിയെങ്കിലും മധ്യനിര ബാറ്റര്‍മാരുടെ മികച്ച പ്രകടനമാണ് അവരെ ജയത്തിലേക്കെത്തിച്ചത്.

ഓസ്‌ട്രേലിയ പോലൊരു ലോകോത്തര ബൗളര്‍മാരുള്ള ടീമിനോട് മത്സരിക്കാനിറങ്ങുമ്പോള്‍ അയര്‍ലന്‍ഡിന് ബാറ്റിങില്‍ കഠിനധ്വാനം ചെയ്യേണ്ടതുണ്ട്. ഇംഗ്ലണ്ടിനെതിരെ അയര്‍ലന്‍ഡ് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. ക്രിക്കറ്റ് വമ്പന്മാരായ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുമ്പോള്‍ അയര്‍ലന്‍ഡ് കളിയിലുടനീളം സ്ഥിരത കൈവരിക്കണം.

ആദ്യ കളിയില്‍ ശ്രിലങ്കയോട് തോറ്റ അയര്‍ലന്‍ഡ് ഇംഗ്ലണ്ടുമായുള്ള മത്സരത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അഫ്ഗാനിസ്ഥാനെതിരായ അവരുടെ മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. അയര്‍ലന്‍ഡിനോട് സമാനമായ നിലയിലാണ് ആതിഥേയരും കടന്നു പോവുന്നത്. ആദ്യ കളിയില്‍ ന്യുസിലന്‍ഡിനോട് വന്‍ തോല്‍വി വഴങ്ങിയ ഓസ്ട്രേലിയ രണ്ടാം മത്സരത്തില്‍ ശ്രിലങ്കയെ പരാജയപ്പെടുത്തി. ചിരവൈരികളായ ഇംഗ്ലണ്ടുമായുള്ള മൂന്നാം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം