CRICKET

ഏകദിന ലോകകപ്പ്: ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെ പ്രഖ്യാപിച്ചു; ഫിറ്റ്‌നെസ് തെളിയിക്കാനാകാത്ത ജോഫ്ര ആര്‍ച്ചര്‍ പുറത്ത്

വെബ് ഡെസ്ക്

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിന് ഫിറ്റ്‌നസ് തെളിയിക്കാന്‍ ആകാത്തതിനാല്‍ ടീമിലിടമില്ല. വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം അതു തിരുത്തിയ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനേയും 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവ ബാറ്റര്‍ ഹാരി ബ്രൂക്ക് ടീമിനു പുറത്താണ്.

ഇംഗ്ലണ്ട് ടീം- ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ഗസ് അറ്റ്കിന്‍സണ്‍, ജോണി ബെയര്‍‌സ്റ്റോ, സാം കറണ്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് മലന്‍, ആദില്‍ റഷീദ്, ജോ റൂട്ട്, ജേയ്‌സണ്‍ റോയ്, ബെന്‍ സ്റ്റോക്‌സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്, ക്രിസ് വോക്‌സ്.

അതേസമയം, ഓള്‍റൗണ്ടര്‍ ആരോണ്‍ ഹാര്‍ഡി, പേസര്‍ നഥാന്‍ എല്ലിസ്, യുവ സ്പിന്നര്‍ തന്‍വീര്‍ സംഗ എന്നിവരേയും ടെസ്റ്റ് താരം മാര്‍നസ് ലബുഷെയ്‌നേയും ഒഴിവാക്കിയാണ് ഓസ്‌ട്രേയിലയുടെ ലോകകപ്പ് ടീം.

ഓസ്‌ട്രേലിയന്‍ ടീം-പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, അലക്‌സ് ക്യാരി, ജോഷ് ഇംഗ്ലിസ്, സീന്‍ ആബോട്ട്, ആഷ്ടണ്‍ അഗര്‍, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംബ, മിച്ചല്‍ സ്റ്റാര്‍ക്ക്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?