CRICKET

CWC2023| ഇത് തോല്‍വികളുടെ 'ചാംപ്യന്‍മാര്‍'; ഇംഗ്ലണ്ടിന് ആറാം തോല്‍വി, ഓസ്‌ട്രേലിയയുടെ വിജയം 33 റണ്‍സിന്

അവസാന ഓവറുകളില്‍ ക്രിസ് വോക്‌സും ആദില്‍ റഷീദും മികച്ച പോരാട്ടം നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.

വെബ് ഡെസ്ക്

അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ്ക്ക് എതിരേ ഇംഗ്ലണ്ടിന് 33 റണ്‍സിന്റെ പരാജയം. നിലവിലെ ചാംപ്യന്‍മാരുടെ ആറാം തോല്‍വിയാണ് ഇത്. 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 253 റണ്‍സേ നേടാന്‍ ആയുള്ളൂ. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതോടെയാണ് ഇംഗ്ലണ്ട് പരാജയം രുചിച്ചത്.

ഡേവിവ് മലന്‍ (50), ബെന്‍ സ്റ്റോക്‌സ് (64), മൊയിന്‍ അലി (42) എന്നിവര്‍ നാണക്കേടില്‍ നിന്ന് ഇംഗ്ലണ്ടിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അവസാന ഓവറുകളില്‍ ക്രിസ് വോക്‌സും ആദില്‍ റഷീദും മികച്ച പോരാട്ടം നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.

ഓസ്‌ട്രേലിയ്ക്കു വേണ്ടി ആദം സാംബ മൂന്നു വിക്കറ്റും കമ്മിന്‍സ്, സാറ്റാര്‍ക്, ഹെയ്‌സല്‍വുഡ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയുടെ തുടക്കം മോശമായിരുന്നു. 11 റണ്‍സ് എടുത്ത ട്രാവിസ് ഹെഡിനേയും 15 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറേയും ഇംഗ്ലണ്ട പേസര്‍ ക്രിസ് വോക്‌സ് മടക്കി.

എന്നാല്‍, പിന്നീട് സ്റ്റീവ് സ്മിത്തും (44) മാര്‍നസ് ലബുഷാഗ്‌നെയും (71) ചേര്‍ന്ന് നേടിയ 75 റണ്‍സ് കൂട്ടുകെട്ടിന്റെ അടിത്തറയിലാണ് 286 എന്ന മാന്യമായ ടോട്ടല്‍ ഓസ്‌ട്രേലിയ പടുത്തിയര്‍ത്തിയത്. കാമറൂന്‍ ഗ്രീന്‍ (47), മാര്‍ക്കസ് സ്റ്റോയിനസ് (35) ആദം സാമ്പ (29) എന്നിവരും ടീമിന്റെ ടോട്ടലിന് കരുത്തുപകര്‍ന്നു. ഇംഗ്ലണ്ടിനായ വോക്‌സ് നാലു വിക്കറ്റും മാര്‍ക്ക് വുഡ് ആദില്‍ റഷീദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി. ലിവിങ്സ്റ്റണും വില്ലിയും ഒരോ വിക്കറ്റ് വീഴ്ത്തി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ