CRICKET

അംലയെയും കോഹ്ലിയെയും മറികടന്ന് ബാബര്‍

42-ാം ഓവറിൽ സെഞ്ചുറി നേടിയ ബാബർ മുൻ നിര താരങ്ങളായ വിരാട് കോഹ്‌ലി, ഹാഷിം അംല, ഡേവിഡ് വാർണർ, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയവരുടെ റെക്കോർഡാണ് മറികടന്നത്

വെബ് ഡെസ്ക്

ഹാഷിം അംലയെയും വിരാട് കോഹ്ലിയെയും മറികടന്ന് അപൂര്‍വ റെക്കോഡ് നേടി ബാബര്‍ അസം. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗം 19 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡാണ് ബാബര്‍ സ്വന്തമാക്കിയത്. 102-ാം ഇന്നിങ്‌സിലാണ് ബാബര്‍ തന്റെ 19-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇതോടെ 104 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ റെക്കോഡാണ് മറികടന്നത്.

കോഹ്‌ലി 124-ാം ഇന്നിംഗ്‌സിലും വാർണർ 139-ാം ഇന്നിംഗ്‌സിലും ഡിവില്ലിയേഴ്‌സ് 171-ാം ഇന്നിംഗ്‌സിലും 19 സെഞ്ചുറികൾ എന്ന നേട്ടം കൈവരിച്ചു. ഇതോടെ 50 ഓവർ ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 19 സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോർഡും ഇനി ബാബറിന് സ്വന്തം.

മത്സരത്തില്‍ 131 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 151 റണ്‍സാണ് ബാബര്‍ നേടിയത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 214 റണ്‍സിന്റെ മികവില്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 346 റണ്‍സാണ് പാകിസ്താന്‍ നേടിയത്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ