CRICKET

സഞ്ജു സാംസണ്‍ ഏകദിന ടീമില്‍; ധവാന്‍ നയിക്കും, ശ്രേയസ് ഉപനായകന്‍

വെബ് ഡെസ്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. സഞ്ജുവിനെ ഉള്‍പ്പെടുത്തി ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള 16 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.

ശിഖര്‍ ധവാനെ നായകനായി നിശ്ചയിച്ചപ്പോള്‍ ശ്രേയസ് അയ്യരെയാണള ഉപനായകനാക്കിയത്. നേരത്തെ സഞ്ജു ടീമിന്റെ ഉപനായനാകുമെന്നു ശ്രുതി ഉണ്ടായിരുന്നു. ന്യൂസിലന്‍ഡ് എ ടീമിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനെ നയിച്ചത് സഞ്ജുവായിരുന്നു. സഞ്ജുവിന് കീഴില്‍ ടീം പരമ്പര തൂത്തുവാരുകയും ചെയ്തു.

സഞ്ജുവിനു പുറമേ വിക്കറ്റ് കീപ്പറായി ജാര്‍ഖണ്ഡ് യുവതാരം ഇഷാന്‍ കിഷനും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ ആറിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ലക്‌നൗവിലാണ് മൂന്നു മത്സര പരമ്പരയിലെ ആദ്യ പോരാട്ടം അരങ്ങേറുക. ഡല്‍ഹിയിലൂം റാഞ്ചിയിലുമായാണ് മറ്റു രണ്ട് മത്സരങ്ങള്‍.

ടീം:- ശിഖര്‍ ധവാന്‍(നായകന്‍), ശ്രേയസ് അയ്യര്‍(ഉപനായകന്‍), സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്ക്വാദ്, ശുഭ്മാന്‍ ഗില്‍, രജത് പട്ടീദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, ഷഹബാസ് അഹമ്മദ്, ഷാര്‍ദ്ദൂല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?