ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക്മുംബൈ യുവതാരം സര്‍ഫ്രാസ് ഖാനെ പരിഗണിക്കാത്തത് വിവാദമായ പശ്ചാത്തലത്തില്‍ കാരണം വ്യക്തമാക്കി ബിസിസിഐ ഉന്നതന്‍. മൈതാനത്തെ മോശം പെരുമാറ്റവും ഇപ്പോഴും ഫിറ്റ്നസ് കൈവരിക്കാത്തതുമാണ് സർഫറാസിനെ ടീമിലെടുക്കാത്തതിന്റെ കാരണമായി പേരു വെളിപ്പെടുത്താത്ത ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ ടീമിനെ പ്രഖ്യാപിച്ച സമയത്ത് സര്‍ഫ്രാസ് ഖാന്റെ പേരില്ലാത്തത് വൻ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ഐപിഎല്ലിലെ പ്രകടനത്തിന്റെ പേരില്‍ മാത്രം പലരെയും ടീമിലേയ്ക്ക് തിരഞ്ഞെടുക്കുമ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വച്ച സര്‍ഫ്രാസിനെ പോലെയുള്ളവരെ എന്ത് കൊണ്ടാണ് ഇനിയും ടെസ്റ്റ് ടീമിൽ തഴയുന്നതെന്ന ചോദ്യവുമായി സുനിൽ ഗവാസ്കർ അടക്കമുള്ളവരാണ് രംഗത്തെത്തിയിരുന്നു.
മത്സര സമയത്തും ഗ്രൗണ്ടിന് പുറത്തുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും വളരെ മോശമാണ്. ആംഗ്യങ്ങളും സംഭവങ്ങളും ഉൾപ്പെടെ സർഫറാസിന്റെ പല പ്രവർത്തികളും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അച്ചടക്കത്തിന്റെ കാര്യത്തിൽ അദ്ദേഹം ഇനിയും മെച്ചപ്പെടാനുണ്ട്
എന്നാല്‍ കാരണം ആളുകള്‍ പ്രതികരിക്കുന്നതെന്നും സര്‍ഫ്രാസിനെ ഉള്‍പ്പെടുത്താത്തതിനു പലകാരണവും ഉണ്ടെന്നും ബിസിസിഐ ഉന്നതന്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. "അദ്ദഹത്തിന്റെ ഫിറ്റ്‌നസ് ഇപ്പോഴും അന്താരാഷ്ട്ര നിലവാരം പുലർത്താത്തതാണ് ഒരു പ്രധാന കാരണം. മത്സര സമയത്തും ഗ്രൗണ്ടിന് പുറത്തുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും വളരെ മോശമാണ്. ആംഗ്യങ്ങളും സംഭവങ്ങളും ഉൾപ്പെടെ സര്‍ഫ്രാസിന്റെ പല പ്രവർത്തികളും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അച്ചടക്കത്തിന്റെ കാര്യത്തിൽ അദ്ദേഹം ഇനിയും മെച്ചപ്പെടാനുണ്ട്. സര്‍ഫ്രാസും, അദ്ദേഹത്തിന്റെ പിതാവും പരിശീലകനുമായ നൗഷാദ് ഖാനും ഈ കാര്യങ്ങൾ ശ്രദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്" ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
എന്നാൽ ഈ വർഷാദ്യം രഞ്ജി ട്രോഫിയില്‍ ഡൽഹിക്കെതിരെ സെഞ്ചുറി നേടിയ ശേഷം സര്‍ഫ്രാസ് ഖാന്‍ നടത്തിയ ആഘോഷമാണ് താരത്തിന് തിരിച്ചടിയായത് എന്നും സൂചനയുണ്ട്. മുഖ്യ സെലക്ടർ ചേതന്‍ ശർമ്മ അന്ന് ഗ്യാലറിയിലിരിക്കേ സെഞ്ചുറി നേടിയ ശേഷം സര്‍ഫ്രാസ് വിരല്‍ചൂണ്ടി ആഘോഷം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ഇത് സര്‍ഫ്രാസിന്റെ സഹതാരങ്ങള്‍ നിഷേധിക്കുന്നു. സര്‍ഫ്രാസ് അത്തരത്തില്‍ ആഘോഷം നടത്തിയെന്നതു ശരിയാണെന്നും എന്നാല്‍ അത് മുംബൈ ടീം പരിശീലകനും സഹതാരങ്ങള്‍ക്കും നല്‍കിയ വാക്ക് പാലിച്ചെന്നുള്ള സൂചനയായിരുന്നുവെന്നുമാണ് സഹതാരങ്ങള്‍ പറയുന്നത. കൂടാതെ അന്ന് ഗ്യാലറിയില്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മയായിരുന്നില്ല ഉണ്ടായിരുന്നതെന്നും മറിച്ച് സര്‍ഫ്രാസിനെ അടുത്തറിയാവുന്ന സലില്‍ അങ്കോളയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.