CRICKET

ടി20 ലോകകപ്പ് തോല്‍വി; ബിസ്മ മറൂഫ് പാക് നായികാ സ്ഥാനമൊഴിഞ്ഞു

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കൂടിയായ ബിസ്മ കഴിഞ്ഞ ആറു വര്‍ഷമായി ഏകദിന-ടി20 ഫോര്‍മാറ്റുകളില്‍ ടീമിന്റെ നായികയായിരുന്നു.

വെബ് ഡെസ്ക്

ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞാഴ്ച സമാപിച്ച വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നു ബിസ്മാ മറൂഫ് പാകിസ്താന്‍ നായികാസ്ഥാനം ഒഴിഞ്ഞു. മറൂഫിനു കീഴില്‍ ലോകകപ്പിനിറങ്ങിയ പാകിസ്താന് ആദ്യ റൗണ്ടിനപ്പുറം മുന്നേറാനായില്ല.

ഗ്രൂപ്പ് റൗണ്ടിലെ നാലു മത്സരങ്ങളില്‍ മൂന്നിലും പാകിസ്താന്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഈ തോല്‍വികളുടെ ഉത്തരവാദിത്തം ഏറ്റെടുത്താന് ബിസ്മയുടെ പടിയിറക്കം. പാകിസ്താന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കൂടിയായ ബിസ്മ കഴിഞ്ഞ ആറു വര്‍ഷമായി ഏകദിന-ടി20 ഫോര്‍മാറ്റുകളില്‍ ടീമിന്റെ നായികയായിരുന്നു.

പാകിസ്താനു വേണ്ടി 124 ഏകദിനങ്ങളിലും 132 ടി20കളിലും കളിച്ചിട്ടുള്ള ബിസ്മ 34 ഏകദിനത്തിലും 62 ടി20യിലുമാണ് ടീമിനെ നയിച്ചത്. ഇതില്‍ 16 ഏകദിന മത്സരങ്ങളും 27 ടി20 മത്സരങ്ങളും ബിസ്മയുടെ കീഴില്‍ പാകിസ്താന്‍ ജയിച്ചിട്ടുണ്ട്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം