CRICKET

സൂര്യോദയം തടഞ്ഞ് സൂപ്പര്‍ കിങ്‌സ്; സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്

ചെന്നൈ എട്ട് പന്ത് ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ നാലാം ജയവുമായി മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇന്നു നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് അവര്‍ തോല്‍പിച്ചത്.

സ്വന്തം തട്ടമായ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ എട്ടു പന്ത് ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ ഡെവണ്‍ കോണ്‍വെയുടെ മികച്ച ബാറ്റിങ്ങാണ് ചെന്നൈയ്ക്ക് തുണയായത്. 57 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 77 റണ്‍സാണ് കോണ്‍വെ നേടിയത്. 30 പന്തുകളില്‍ നിന്ന് 35 റണ്‍സ് നേടിയ റുതുരാജ് ഗെയ്ക്ക്‌വാദ് മികച്ച പിന്തുണ നല്‍കി.

നേരത്തെ മിന്നുന്ന ബൗളിങ് കാഴ്ചവച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് സണ്‍റൈസേഴ്‌സിനെ തകര്‍ത്തത്. നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്.

തുടക്കം മുതല്‍ കൃത്യമായ ഇടവേളകളില്‍ സണ്‍ റൈസേഴ്‌സിന് വിക്കറ്റുകള്‍ നഷ്ടമായി. 34 റണ്‍സ് എടുത്ത അഭിഷേക് ശര്‍മ്മ, 21 റണ്‍സ് എടുത്ത രാഹുല്‍ ത്രിപാഠി, 2 റണ്‍സ് എടുത്ത മായങ്ക് അഗര്‍വാള്‍ എന്നിവരെ പുറത്താക്കി ജഡേജ ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചു.

18 റണ്‍സ് എടുത്ത ഹാരി ബ്രൂകിനെ യുവതാരം ആകാശ് സിംഗ് പുറത്താക്കി. 12 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം മഹീഷ തീക്ഷണക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ ഓള്‍റൗണ്ടര്‍ ഹെന്റ്‌റിച്ച് ക്ലാസന്‍ മഹീഷ പതിരനയുടെ പന്തിലും പുറത്തായി. ക്ലാസന് 17 റണ്‍സ് എടുക്കാനെ ആയുള്ളൂ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ