ചേതന്‍ ശര്‍മ 
CRICKET

ബിന്നി പണി തുടങ്ങി; ടി20 ലോകകപ്പില്‍ ഇന്ത്യ 'തളര്‍ന്നാല്‍' ചേതന്‍ പുറത്ത്

2020-ലാണ് ചേതന്‍ ശര്‍മ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനാകുന്നത്. അതിനു ശേഷം ടീം സെലക്ഷനുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പലതും വിവാദങ്ങളായിരുന്നു.

വെബ് ഡെസ്ക്

ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയ റോജര്‍ ബിന്നി ബോര്‍ഡില്‍ അഴിച്ചുപണികള്‍ ആരംഭിച്ചു. വിവാദങ്ങളില്‍ കുരുങ്ങിയ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മയ്ക്കും സെക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കുമാണ് ആദ്യ 'പണി'. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം സെലക്ഷന്‍ കമ്മിറ്റി 'പുതുക്കിപ്പണിയാനാണ്' ബിന്നി ലക്ഷ്യമിടുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ ചേതന് സ്ഥാനം നഷ്ടമാകും.

''ലോകകപ്പില്‍ ഇന്ത്യ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇനിയുള്ള കാര്യങ്ങള്‍. ചേതന്‍ ശര്‍മയുടെ കാര്യത്തില്‍ ഇപ്പോള്‍ പലര്‍ക്കും വിയോജിപ്പുണ്ട്. എന്നാല്‍ ബിസിസിഐയുടെ പുതിയ ക്രിക്കറ്റ് ഉപദേശക സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം തുടരും'' ബിസിസിഐ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

2020-ലാണ് ചേതന്‍ ശര്‍മ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനാകുന്നത്. അതിനു ശേഷം ടീം സെലക്ഷനുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പലതും വിവാദങ്ങളായിരുന്നു. യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലും അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യന്‍ ടീമിന്റെ തെരഞ്ഞെടുപ്പ് വ്യാപക വിമര്‍ശനങ്ങളാണ് വരുത്തിവച്ചത്. കൂടാതെ സഞ്ജു സാംസണ്‍ ഉള്‍പ്പടെ പ്രകടനം നടത്തുന്ന യുവ താരങ്ങളെ പരിഗണിക്കാതെ ദേശീയ ടീമിലേക്ക് ചിലര്‍ക്ക് അനാവശ്യ പരിഗണന നല്‍കുന്നതും വിവാദമായ കാര്യമാണ്.

ഈ സീസണില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച്ച വച്ച മലയാളി താരം സഞ്ജു സാംസണെ ഇത്തവണത്തെ ലോകകപ്പ് ടീമില്‍ നിന്നു തഴഞ്ഞതിനെതിരെയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ലോകകപ്പ് കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ബിസിസിഐയുടെ പുതിയ തീരുമാനം.

ഗാംഗുലി അധ്യക്ഷനായിരിക്കെയാണ് ചേതന്‍ ശര്‍മയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത്. എന്നാല്‍ ശര്‍മയുടെ നീക്കങ്ങള്‍ക്കെതിരെ ഒരു നടപടിയും എടുത്തിരുന്നില്ല. ഇന്നലെയാണ് റോജര്‍ ബിന്നി ബിസിസിഐയുടെ മുപ്പത്തിയറാമത് അധ്യക്ഷനായി ചുമതലയേറ്റത്. അതിനുശേഷമെടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്നാണ് ഇത്. ലോകകപ്പില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചേതന്‍ ശര്‍മയുടെ കസേര തെറിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം