CRICKET

ബിസിസിഐക്ക് വിശ്വാസം ഇടംകൈയൻ സ്പിന്നർമാരെ; സൂര്യകുമാർ ശ്രേയസിനും രാഹുലിനും പകരക്കാരനാകും: ടീം ഇന്ത്യയുടെ അന്തിമ ചിത്രം

വൈസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് അശ്വിനേയും ചാഹലിനേയും മറികടക്കാന്‍ കുല്‍ദീപിന് സഹായകമായത്

വെബ് ഡെസ്ക്

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ലോകകപ്പിനുള്ള ദേശീയ ടീമിന്റെ പ്രഖ്യാപനത്തില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. മുന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം മലയാളി താരം സഞ്ജു സാംസണും തിലക് വര്‍മയും പ്രസിദ്ധ് കൃഷ്ണയും ഒഴിവാക്കപ്പെട്ടപ്പോള്‍ അല്‍പമെങ്കിലും സാധ്യത കല്‍പ്പിച്ചിരുന്ന വലംകൈയന്‍ ഓഫ് സ്പിന്നര്‍ ആര്‍.അശ്വിനും ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനും ടീമില്‍ ഇടം ലഭിച്ചില്ല. സ്പിന്‍ ബൗളിങ്ങിനെ പൊതുവേ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകള്‍ മുന്നില്‍ കണ്ട് ബിസിസിഐ വിശ്വസിച്ചത് മൂന്നു ഇടംകൈയന്‍ സ്പിന്നര്‍മാരെ. രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഓള്‍റൗണ്ടര്‍ പട്ടികയില്‍ ടീമിലെത്തിയപ്പോള്‍ സെപ്ഷ്യലിസ്റ്റ് സ്പിന്നറായി ടീമിലെത്തിയത് ഓഫ് സ്പിന്നറുടെ മികവ് കാട്ടാനായി ഇടംകൈയന്‍ അണ്‍ഓര്‍ത്തഡോക്‌സ് ബൗളര്‍ കുല്‍ദീപ് യാദവ്.

വൈസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് അശ്വിനേയും ചാഹലിനേയും മറികടക്കാന്‍ കുല്‍ദീപിന് സഹായകമായത്. വേഗത കുറഞ്ഞ പന്തുകള്‍ക്ക് ആവോളം സഹായം ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് പിച്ചുകളില്‍ ഏകദിന-ട്വന്റി ട്വന്റി മത്സരങ്ങളിലായി 13 വിക്കറ്റുകളാണ് കുല്‍ദീപ് സ്വന്തം പേരിലാക്കിയത്. ആദ്യമത്സരത്തില്‍ തന്നെ ആറു റണ്‍സിന് നാലു വിക്കറ്റ് എന്ന മികവേറിയ പ്രകടനമാണ് കുല്‍ദീപ് നടത്തിയത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന്റ മികവില്‍ ഏഷ്യാകപ്പിലെ ടീമില്‍ തുടര്‍ന്ന കുല്‍ദീപിനെ ബിസിസിഐ ലോകകപ്പിലും ഇന്ത്യന്‍ ടീമിന്റെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഉള്‍പ്പെടുത്തിയതോടെ ടൂര്‍ണമെന്റിലെ മിക്ക മത്സരങ്ങളിലും ഉത്തര്‍ പ്രദേശുകാരാനായ ബൗളര്‍ കളിക്കുമെന്നും ഉറപ്പാക്കിയിട്ടുണ്ട്.

ട്വന്റി ട്വന്റി മത്സരങ്ങളിലെ വെടിക്കെട്ട് താരമായ സൂര്യകുമാര്‍ യാദവ് പതിനഞ്ച് അംഗ ടീമില്‍ ഇടം കണ്ടെത്തിയെങ്കിലും പ്ലെയിങ് ഇലവനില്‍ എത്താനുള്ള സാധ്യതകള്‍ വിരളമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിഗമനം. ഏകദിന ഫോര്‍മാറ്റില്‍ പൊതുവേ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തുന്നതില്‍ സൂര്യകുമാര്‍ പരാജയമാണ്. ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ എന്നിവരെ ഏതെങ്കിലും സാഹചര്യത്തില്‍ ഒഴിവാക്കേണ്ടി വന്നാല്‍ മാത്രമാകും യാദവിന് അന്തിമ ഇലവനില്‍ സ്ഥാനം ലഭിക്കുക. ടീമിന്റെ നിലവിലെ നിര കണക്കിലെടുത്താന്‍ ഇഷാന്‍ കിഷനും കെ.എല്‍.രാഹുലും ഒന്നിച്ച് പ്ലേയിങ് ഇലവനില്‍ ഉണ്ടാകാനുള്ള സാധ്യതയും വിരളമാണ്.

ലോകകപ്പ് മത്സരങ്ങളിലുള്ള ഓപ്പണിങ് ജോഡിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തുടരുമെന്ന് ഉറപ്പാണ്. വണ്‍ഡൗണായി വിരാട് കോഹ്ലി, തുടര്‍ന്ന് ശ്രേയസ് അയ്യര്‍, പിന്നീട് കെ.എല്‍.രാഹുല്‍ അല്ലെങ്കില്‍ ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിങ്ങനെയാകും ബാറ്റിങ് ലൈന്‍ അപ്പ്. മുഹമ്മജ് ഷമിയും ബുംറയും, മുഹമ്മദ് സിറാജും പേസ് ബൗളിങ്ങിന് നേതൃത്വം നല്‍കുമ്പോള്‍ പിച്ചുകളുടെ സ്വഭാവത്തിന് അനുസരിച്ച് ഷാര്‍ഡദുല്‍ ഠാക്കൂര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരും കളിക്കളത്തില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ