CRICKET

ബലാത്സംഗക്കേസ്; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലക അറസ്റ്റില്‍

വെബ് ഡെസ്ക്

ശ്രീലങ്കന്‍ ലോകകപ്പ് ക്രിക്കറ്റ് ടീമംഗം ധനുഷ്ക ഗുണതിലക ബലാത്സംഗക്കേസില്‍ അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ സിഡ്‌നിയില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നാണ് ഗുണതിലകയെ പോലീസ് അറസ്റ്റ് ചെയ്തത്. ധനുഷ്ക ഗുണതിലകയില്ലാതെയാണ് ശ്രീലങ്കന്‍ ടീം അംഗങ്ങള്‍ നാട്ടിലേക്ക് മടങ്ങിയത്.

29കാരിയായ യുവതിയാണ് ധനുഷ്ക ഗുണതിലകയ്ക്കെതിരെ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട യുവതിയെ സമ്മതമില്ലാതെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ന്യൂ സൗത്ത് വെയില്‍സ് പോലീസാണ് യുവതിയുടെ പരാതിയില്‍ താരത്തെ അറസ്റ്റ് ചെയ്തത്. ഗുണതിലകയ്ക്ക് കോടതി ജാമ്യം നിഷേധിച്ചതായി പോലീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഗുണതിലകയുടെ പേര് പരാമര്‍ശിക്കാതെ ശ്രീലങ്കന്‍ പൗരന്‍ എന്ന് മാത്രമാണ് പോലീസ് വിശദീകരിക്കുന്നത്.

ടി20 ലോകകപ്പിലെ ശ്രീലങ്കന്‍ സ്ക്വാഡിലുണ്ടായിരുന്ന ധനുഷ്ക ഗുണതിലകയുടെ അറസ്റ്റ് ടീം വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

2015 നവംബറില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതിനു ശേഷം ശ്രീലങ്കയ്ക്കായി എട്ട് ടെസ്റ്റുകളും 47 ഏകദിനങ്ങളും 46 ടി20 മത്സരങ്ങളും ഗുണതിലക കളിച്ചിട്ടുണ്ട്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്