CRICKET

'ചെന്നൈയുടെ ആരാധകരെല്ലാം ധോണി ഭക്തർ'; ജഡേജയെ ഇത് അസ്വസ്ഥനാക്കിയിരുന്നെന്ന് റായുഡു

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) ചെന്നൈ സൂപ്പർ കിങ്സിനെ പിന്തുണയ്ക്കുന്നവരില്‍ ഭൂരിഭാഗവും എം എസ് ധോണിയുടെ ആരാധകരാണെന്നും രണ്ടാമത് മാത്രമാണ് ടീമിന് പ്രാധാന്യമെന്നും മുന്‍താരം അമ്പട്ടി റായുഡു. ചെന്നൈയുടെ അവസാന ലീഗ് മത്സരത്തിന് മുന്നോടിയായി സ്റ്റാർ സ്പോർട്‌സിലെ പ്രത്യേക പരിപാടിയിലായിരുന്നു റായുഡുവിന്റെ വാക്കുകള്‍. ചെന്നൈയുടെ ഭാഗമായിരുന്ന സമയത്ത് ആരാധകരുടെ ഈ സമീപനം തന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നെന്നും റായുഡു കൂട്ടിച്ചേർത്തു.

മത്സരത്തിനിടെ മറ്റ് താരങ്ങളുടെ പ്രകടനത്തിന് സ്വീകാര്യത ലഭിക്കാതെ പോകുന്നതും ധോണിയെ ആരാധകർ വരവേല്‍ക്കുന്ന പ്രവണതയെക്കുറിച്ചും റായുഡു അഭിപ്രായപ്പെട്ടു. ചെന്നൈയുടെ മുന്‍നായകന്‍ കൂടിയായ രവീന്ദ്ര ജഡേജയെ ഇത് അസ്വസ്ഥനാക്കിയിരുന്നതായും റായുഡു പറഞ്ഞു.

"നിങ്ങള്‍ ഒരു സിക്സോ ഫോറോ നേടിയാല്‍ പോലും ആരാധകർ നിശബ്ദരായിരിക്കും. എനിക്കും ജഡേജയ്ക്കും വർഷങ്ങളായുള്ള അനുഭവമാണിത്. ഞാന്‍ ഇത് പൂർണ വിശ്വാസത്തോടെയാണ് പറയുന്നത്. ചെന്നൈ ആരാധകരെല്ലാം ടീമിനെ പിന്തുണയ്ക്കുന്നവരല്ല, ധോണിയുടെ ആരാധകർ മാത്രമാണ്. ജഡേജയെ പലപ്പോഴും ഇത് നിരാശനാക്കിയിരുന്നു, പക്ഷേ അദ്ദേഹത്തിന് ഒന്നും ചെയ്യാനാകില്ല," റായുഡു പറഞ്ഞു.

ഈ സീസണില്‍ ധോണിയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. താരം ക്രീസിലെത്തിയതിന് ശേഷം ടീം പരാജയപ്പെട്ടാല്‍പ്പോലും ആരാധകർ സന്തുഷ്ടരായാണ് മടങ്ങുന്നത്. പരുക്കിന്റെ പിടിയിലായിരുന്നിട്ടും ധോണി സീസണില്‍ മികവ് പുലർത്തുന്നുണ്ട്.

സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 60 പന്തില്‍ 136 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 220ന് മുകളിലാണ്. അവസാന ഓവറുകളില്‍ ലോകോത്തര താരങ്ങളെ പോലും അനായാസമായി അതിർത്തികടത്തുന്ന ധോണിയെ പലപ്പോഴും സീസണില്‍ കാണാനായിട്ടുണ്ട്.

ഐപിഎല്ലിലെ ധോണിയുടെ അവസാന സീസണാണോ ഇതെന്ന ചോദ്യം ആരാധകർ ഉയർത്തുന്നുണ്ടെങ്കിലും വ്യക്തത വരുത്താന്‍ ടീം മാനേജ്മെന്റ് തയാറായിട്ടില്ല. നായകസ്ഥാനം ഋതുരാജ് ഗെയ്ക്വാദ് ഗെയ്‌ക്വാദിന് കൈമാറിയത് ഒരു സൂചനയാമെന്ന വിലയിരുത്തലുമുണ്ട്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം