CRICKET

പാറ്റ് കമ്മിന്‍സ് നാട്ടിലേക്കു മടങ്ങി; മൂന്നാം ടെസ്റ്റിനു മുമ്പ് തിരിച്ചെത്തുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

വെബ് ഡെസ്ക്

ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കിടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി നാട്ടിലേക്കു വിമാനം കയറി ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. കുടുംബസംബന്ധമായ ചില പ്രശ്‌നങ്ങള്‍ കാരണമാണ് കമ്മിന്‍സ് ഇന്ന് സിഡ്‌നിയിലേക്കു പോയത്.

ഇന്‍ഡോറില്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുമ്പ് താരം ഇന്ത്യയില്‍ തിരിച്ചെത്തുമെന്നും ഇന്‍ഡോര്‍ ടെസ്റ്റില്‍ കമ്മിന്‍സ് തന്നെയാകും ഓസീസിനെ നയിക്കുകയെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

നാലു മത്സര പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളിലും ദയനീയ പരാജയമേറ്റു വാങ്ങിയ ഓസീസ് 0-2 എന്ന നിലയില്‍ പിന്നിട്ടു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സമാപിച്ച രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറു വിക്കറ്റിനാണ് ഓസീസ് കീഴടങ്ങിയത്.

ഫെബ്രുവരി 27-ന് കമ്മിന്‍സ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ആവശ്യമെങ്കില്‍ ഉപനായകന്‍ സ്റ്റീവന്‍ സ്മിത്ത് മൂന്നാം ടെസ്റ്റില്‍ ഓസീസിനെ നയിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. കമ്മിന്‍സ് നായക സ്ഥാനമേറ്റെടുത്ത ശേഷം രണ്ടു മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ മുന്‍ നായകനായ സ്മിത്ത് ടീമിനെ നയിച്ചിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?