CRICKET

CWC2023 | 'സാംപ'താളത്തില്‍ ഓസ്ട്രേലിയ; ശ്രീലങ്ക 209 റണ്‍സിന് പുറത്ത്

വെബ് ഡെസ്ക്

ഒടുവില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ 'മൈറ്റി ഓസീസ്' അവതരിച്ചു. 125-0 എന്ന ശക്തമായ നിലയില്‍ നിന്ന് ശ്രീലങ്കയെ 209 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് മുന്‍ചാമ്പ്യന്മാര്‍ തിരിച്ചുവരവിന് തുടക്കമിട്ടിരിക്കുന്നത്. നാല് വിക്കറ്റെടുത്ത സ്പിന്നര്‍ ആദം സാംപയുടെ പ്രകടനമാണ് ലങ്കയെ പൂട്ടാന്‍ ഓസ്ട്രേലിയക്ക് തുണയായത്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

ഓപ്പണര്‍മാരായ പാതും നിസങ്കയും കുശാല്‍ പെരേരയും ചേര്‍ന്ന് ശ്രീലങ്കയ്ക്ക് നിര്‍ണായക മത്സരത്തില്‍ നല്‍കിയത് സ്വപ്ന തുല്യമായ തുടക്കമായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ ഓസ്ട്രേലിയക്ക് 22-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. 61 റണ്‍സെടുത്ത പാതും നിസങ്കയാണ് ആദ്യം മടങ്ങിയത്. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെട്ട ഇന്നിങ്സ് അവസാനിപ്പിച്ചത് പാറ്റ് കമ്മിന്‍സായിരുന്നു.

ആദ്യ വിക്കറ്റ് വീണതിന് പിന്നാലെ ചീട്ടുകൊട്ടാരം പോലെ ലങ്ക വീണു. 82 പന്തില്‍ 78 റണ്‍സെടുത്ത കുശാല്‍ പെരേരയായിരുന്നു കമ്മിന്‍സിന്റെ രണ്ടാം ഇരയായത്. 12 ഫോറുകളാണ് കുശാലിന്റെ ഇന്നിങ്സില്‍ പിറന്നത്. ലങ്കയുടെ മധ്യനിരയ്ക്ക് മുകളില്‍ ഓസീസ് സ്പിന്നര്‍മാര്‍ ആധിപത്യം സ്ഥാപിച്ചതോടെ എല്ലാം വളരെ വേഗത്തില്‍ തന്നെ അവസാനിച്ചു.

കുശാല്‍ മെന്‍ഡിസ് (8), സദീര സമരവിക്രമെ (8), ചമിക കരുണരത്നെ (2), മതീഷ തീക്ഷണ (0) എന്നിവരേയാണ് സാംപ പവലിയനിലേക്ക് മടക്കിയത്.ധനഞ്ജയ ഡി സില്‍വ (7), ലഹിരു കുമാര (4) എന്നിവരെ സ്റ്റാര്‍ക്കും പുറത്താക്കി. 25 റണ്‍സെടുത്ത ചരിത് അസലങ്ക മാത്രമാണ് ഓപ്പണര്‍മാര്‍ക്ക് ശേഷം രണ്ടക്കം കടന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ്‌ അസലങ്കയുടെ വിക്കറ്റെടുത്തത് ലങ്കന്‍ ഇന്നിങ്സിന് കര്‍ട്ടനിട്ടത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്