Matt Roberts
CRICKET

ഇന്ത്യക്ക് തിരിച്ചടിയായി ഹാർദിക്കിന്റെ പരുക്ക്; സ്കാനിങ്ങിന് വിധേയനാക്കിയതായി ബിസിസിഐ

വെബ് ഡെസ്ക്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ഓള്‍ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ സ്കാനിങ്ങിന് വിധേയനാക്കിയതായി ബിസിസിഐ. ബംഗ്ലാദേശ് ഓപ്പണർ ലിറ്റണ്‍ ദാസിന്റെ ഷോട്ട് കാലുകൊണ്ട് തടയുന്നതിനിടെയാണ് ഹാർദിക്കിന് പരുക്കേറ്റത്.

മത്സരത്തിന്റെ ഒന്‍പതാം ഓവറിലായിരുന്നു സംഭവം. പരുക്കേറ്റ ഹാർദിക്കിന് പ്രാഥമിക സുരക്ഷ നല്‍കിയിരുന്നു. പിന്നീട് ബൗളിങ് തുടരാന്‍ ഹാര്‍ദ്ദിക് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വെറും മൂന്നു പന്ത് മാത്രം എറിഞ്ഞ് എട്ടു റണ്‍സ് വഴങ്ങിയ താരം തുടര്‍ന്ന് മുടന്തി ഗ്രൗണ്ട് വിടുകയായിരുന്നു. പകരം വിരാട് കോഹ്ലിയാണ് ഓവർ പൂർത്തിയാക്കിയത്. പിന്നാലെ തന്നെ ഹാര്‍ദ്ദിക്കിനെ സ്‌കാനിങ്ങിന് കൊണ്ടുപോയതായും ബിസിസിഐ വ്യക്തമാക്കി.

ഹാർദിക്കിന്റെ പരുക്ക് ഗുരുതരമായിരിക്കില്ല എന്ന പ്രതീക്ഷയാണ് ബിസിസിഐ വൃത്തങ്ങള്‍ പങ്കുവയ്ക്കുന്നത്. ടീമിലെ ഏക ബാറ്റിങ് ഓള്‍ റൗണ്ടറായ ഹാർദിക്കിന്റെ പരുക്ക് സാരമുള്ളതാണെങ്കില്‍ ഇന്ത്യക്ക് തിരിച്ചടിയാണ്. ടീമിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടും.

2019 ഏകദിന ലോകകപ്പിന് ശേഷം ഹാർദിക്കിന് പുറത്തിന് ഗുരുതര പരുക്കേറ്റിരുന്നു. കായികക്ഷമത വീണ്ടെടുത്ത ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വന്ന താരം ആദ്യ ഘട്ടങ്ങളില്‍ പന്തെറിഞ്ഞിരുന്നില്ല. പിന്നീടാണ് ഹാർദിക് ചുരുക്കം ഓവറുകള്‍ എറിഞ്ഞ് തിരിച്ചുവരവിന്റെ സൂചനകള്‍‍ നല്‍കിയത്. കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ 16 മത്സരങ്ങളില്‍ നിന്ന് 25 ഓവറുകള്‍ മാത്രമാണ് ഹാർദിക് എറിഞ്ഞത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?