ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 273 റണ്‍സ് വിജയലക്ഷ്യം. ഹഷ്മത്തുള്ള ഷഹിദി (80), അസ്മത്തുള്ള ഒമര്‍സായി (62) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളാണ് അഫ്ഗാനിസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ജസ്പ്രിത് ബുംറ നാലും ഹാര്‍ദിക്ക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ നേടി.
ജസ്പ്രിത് ബുംറ നാലും ഹാര്‍ദിക്ക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി
ബാറ്റിങ്ങിന് അനുകൂലമായ ഡല്‍ഹിയിലെ വിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ തുടക്കം മികച്ചതായിരുന്നില്ല. ഇബ്രാഹിം സദ്രാനെ (22) കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ച് ജസ്പ്രിത് ബുംറയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പവര്‍പ്ലെ പൂര്‍ത്തിയായതിന് പിന്നാലെ തന്നെ റഹ്മാനുള്ള ഗുര്‍ബാസിനെ ഹാര്‍ദിക്കും മടക്കി. 22 റണ്‍സെടുത്ത താരത്തിന്റെ പുറത്താകലിന് വഴിയൊരുക്കിയത് ശാര്‍ദൂല്‍ താക്കൂറിന്റെ മികച്ച ക്യാച്ചായിരുന്നു.
റഹ്മത്ത് ഷായെ (16) ശാര്‍ദൂല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ അഫ്ഗാനിസ്ഥാന്‍ 63-3 എന്ന സ്കോറിലേക്ക് വീണു. നിര്‍ണായകമായ മധ്യഓവറിലേക്ക് കടന്നതോടെ ഹഷ്മത്തുള്ള ഷഹീദിയും അസ്മത്തുള്ള ഒമര്‍സായിയും ചേര്‍ന്ന് അഫ്ഗാന് അടിത്തറ പാകുകയായിരുന്നു. 121 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കണ്ടെത്തിയത്. 62 റണ്‍സെടുത്ത ഒമര്‍സായിയെ ബൗള്‍ഡാക്കി ഹാര്‍ദിക്കാണ് ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
നാലാം വിക്കറ്റ് വീണതിന് പിന്നാലെ വന്നവര്‍ക്കാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. 80 റണ്‍സെടുത്ത ഹഷ്മത്തുള്ളയെ കുല്‍ദീപ് യാദവ് പുറത്താക്കിയതോടെ അഫ്ഗാന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിഞ്ഞു. മുഹമ്മദ് നബി (19), നജിബുള്ള സദ്രാന്‍ (2), റാഷിദ് ഖാന്‍ (16) ക്രീസില്‍ അധികനേരം തുടരാന്‍ ബുംറ അനുവദിച്ചില്ല. 10 ഓവറില്‍ 39 റണ്‍സിന് നാല് വിക്കറ്റെടുത്താന്‍ ബുംറ സ്പെല്‍ അവസാനിപ്പിച്ചത്.