CRICKET

ആ 'നില്‍പ്പ്' ഇന്ത്യയെ തുണയ്ക്കുമോ? സോഷ്യലിടങ്ങളില്‍ നിറയുന്ന ഭാഗ്യാന്വേഷണങ്ങള്‍

വെബ് ഡെസ്ക്

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരിന് ഇനി മണിക്കൂറുകള്‍ മാത്രം. കൂട്ടിയും കിഴിച്ചുമെല്ലാം നോക്കി കിരീടം ഇന്ത്യയുടെ കൈകളിലെങ്ങനെ എത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള ക്രിക്കറ്റ് ആരാധകർ. ഇത്തവണ ഇന്ത്യ കപ്പ് നേടുമെന്ന് ഒരു വിഭാഗം ഉറപ്പിച്ച് പറയുന്നുമുണ്ട്, അതിന് ഇക്കൂട്ടർ ചൂണ്ടിക്കാണിക്കുന്നത് ചില രസകരമായ കാര്യങ്ങളുമുണ്ട്.

സോഷ്യലിടങ്ങളില്‍ വ്യാപിക്കുന്ന ഒന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഫൈനലിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടാണ്. കഴിഞ്ഞ മൂന്ന് ലോകകപ്പ് ഫൈനലുകളുടേയും ഫോട്ടോഷൂട്ടുകള്‍ പരിശോധിച്ചാല്‍ ജേതാക്കളായാത് കിരീടത്തിന്റെ വലതുവശത്ത് നിന്ന താരം നയിച്ച ടീമാണ്. ചിത്രങ്ങള്‍ നോക്കിയാല്‍ അത് വ്യക്തമാകുകയും ചെയ്യും.

2011-ലെ ചിത്രത്തില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയായിരുന്നു കിരീടത്തിന്റെ വലതുവശത്തുണ്ടായിരുന്നത്. ഫൈനലില്‍ ശ്രീലങ്ക ഉയർത്തിയ 274 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റിന് മറികടന്നായിരുന്നു 28 വർഷത്തിന് ശേഷം ഇന്ത്യ ലോകകിരീടം ഉയർത്തിയത്.

2015-ലും ചരിത്രം ആവർത്തിച്ചു. ഫൈനലില്‍ ന്യൂസിലന്‍ഡിനെ നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു ആതിഥേയരായ ഓസ്ട്രേലിയ തങ്ങളുടെ അഞ്ചാം ലോകകപ്പ് സ്വന്തമാക്കിയത്.

നാല് വർഷങ്ങള്‍ക്കിപ്പുറവും പതിവിന് മാറ്റമുണ്ടായില്ല. 2019-ല്‍ ട്രോഫിയുടെ വലതു വശത്ത് ഇംഗ്ലണ്ട് നായകന്‍ ഇയോണ്‍ മോർഗണ്‍. ഇടതുവശത്ത് ന്യൂസിലന്‍ഡിന്റെ കപ്പിത്താന്‍ കെയിന്‍ വില്യംസണ്‍. സൂപ്പർ ഓവർ വരെ നീണ്ട കലാശപ്പോരില്‍ കിരീടം മോർഗന്റെ കൈകളില്‍ തന്നെയെത്തി.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ചാണ് ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ആറാം കിരീടം തേടിയാണ് ഓസ്ട്രേലിയ ഇന്ത്യയെ നേരിടുക. 10 വർഷം നീണ്ട ഐസിസി കിരീടവരള്‍ച്ചയ്ക്ക് അവസാനം കാണുക എന്ന ലക്ഷ്യമായിരിക്കും ഇന്ത്യയ്ക്ക്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും