CRICKET

വാർണർ ഡൽഹി ടെസ്റ്റിൽ തുടർന്ന് കളിക്കില്ല; മാത്യൂ റെൻഷോ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്

ആദ്യ ഇന്നിങ്സിനിടെ വാർണർക്ക് പരുക്കേറ്റിരുന്നു

വെബ് ഡെസ്ക്

പരുക്കിനെ തുടർന്ന് ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് പുറത്തായി. തുടർന്ന് കളിക്കാനാകാത്തതിനാൽ വാർണർക്ക് പകരക്കാരനായി മാത്യൂ റെൻഷോയെ ടീമിൽ ഉൾപ്പെടുത്തിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിനിടെ മുഹമ്മദ് സിറാജിന്റെ പന്തിൽ വാർണർക്ക് പരുക്കേറ്റിരുന്നു. കൺകഷൻ സബ്സ്റ്റിറ്റ്യൂഷനായാണ് മാത്യൂ റെൻഷോയെ ടീമിൽ ഉൾപ്പെടുത്തി.

ആദ്യ ഇന്നിങ്സിലെ എട്ടാം ഓവറില്‍ മുഹമ്മദ് സിറാജിന്‍റെ ബൗണ്‍സറേറ്റ് വാര്‍ണറുടെ കൈമുട്ടിന് പരുക്കേറ്റിരുന്നു. പന്ത് ഗ്ലൗസില്‍ തട്ടിയ ശേഷം കൈമുട്ടില്‍ പതിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷമാണ് വാര്‍ണര്‍ ബാറ്റിങ് തുടർന്നത്. ഇതുകൂടാതെ രണ്ട് തവണ പന്ത് ഹെൽമറ്റിലും തട്ടി. ഔട്ടാകും വരെ ബാറ്റിങ് തുടർന്നെങ്കിലും ഇന്ത്യൻ ഇന്നിങ്സ് സമയത്ത് വാർണർ ഫീൽഡിൽ ഇറങ്ങിയിരുന്നില്ല. 44 പന്തില്‍ 15 റണ്‍സെടുത്ത വാര്‍ണറെ മുഹമ്മദ് ഷമി മടക്കി. 

വാർണർ ഫീൽഡിലിറങ്ങാതായതോടെ ആശങ്കകൾ ഉയർന്നിരുന്നു. മെഡിക്കൽ സംഘം പരിശോധന നടത്തിയതിന് ശേഷമാണ് ഇപ്പോൾ ശേഷിക്കുന്ന ദിവസം വാർണർ കളിക്കില്ലെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. ഇന്ത്യയ്ക്കെതിരെ താരത്തിന് ഫോമിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം