CRICKET

ഡൽഹി ക്യാപിറ്റൽസ് ഇനി ഡേവിഡ് വാർണർ നയിക്കും; അക്‌സർ പട്ടേൽ വൈസ് ക്യാപ്റ്റൻ

വെബ് ഡെസ്ക്

ഐപിഎല്ലിൽ ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഡേവിഡ് വാർണർ നയിക്കും. നായകൻ ഋഷഭ് പന്ത് പരുക്കേറ്റ്, പുറത്തായതോടെയാണ് വാർണറിന് നറുക്ക് വീണത്. അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റനായി തുടരും. ഇത് രണ്ടാം തവണയാണ് വാർണർ, ക്യാപിറ്റൽസിന്റെ അമരെത്തുന്നത്. 2009നും 2013നും ഇടയിൽ ടീമിന്റെ ഭാഗമായിരുന്ന താരം അവസാന വർഷം ചില മത്സരങ്ങളിൽ ടീമിനെ നയിച്ചിരുന്നു.

ഡൽഹിയിൽ നിന്ന് 2014 ൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായ വാർണർ, 2016ൽ ടീം കിരീടം നേടുമ്പോൾ അമരത്തുണ്ടായിരുന്നു. ഒൻപത് വർഷത്തിന് ശേഷം 2022ലാണ് ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തുന്നത് . വിജയിച്ച മത്സരങ്ങളുടെ കണക്കെടുത്താൽ, ഏറ്റവും മികച്ച വിജയശതമാനമുള്ള അഞ്ചാമത്തെ ക്യാപ്റ്റനാണ് വാർണർ. നയിച്ച 69 മത്സരങ്ങളിൽ 35ഉം വിജയിച്ചു. അക്‌സർ പട്ടേൽ തന്നെയായിരുന്നു 2022ൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ.

നായക പദവി വാർണറുടെ പ്രകടനത്തെ ബാധിക്കാറില്ലെന്ന് അദ്ദേഹത്തിന്റെ ബാറ്റിങ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നു. 47.33 ശരാശരിയിൽ 2840 റൺസാണ് നായകന്റെ കുപ്പായത്തിൽ വാർണർ നേടിയത്. ഒരു സെഞ്ചുറിയും 26 അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടും. 142.28 ആണ് സ്‌ട്രൈക്ക് റേറ്റ്. 2021ലെ ഐപിഎല്ലിന്റെ ആദ്യ പകുതിയിലെ മോശം ഫോം മൂലം ടീം അദ്ദേഹത്തെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതേ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളാണ് ഡൽഹി ക്യാപിറ്റൽസിലേക്ക് ചുവടുമാറ്റാൻ കാരണമായത്.

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഋഷഭ് പന്ത്, കളത്തിൽ തിരിച്ചെത്താൻ മാസങ്ങളെടുക്കും. ഈ സാഹചര്യത്തിൽ സീസണിൽ പന്തിന് കളിക്കാനാവില്ല. ഇതാണ് പുതിയ നാ.കനെ പ്രഖ്യാപിക്കാൻ ഡൽഹിയെ പ്രേരിപ്പിച്ചത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?