CRICKET

ഇന്ത്യയുടെ 'ഭാഗ്യതാരകമായി' ഹൂഡ; നേടിയത് അപൂര്‍വ ലോകറെക്കോഡ്

വെബ് ഡെസ്ക്

സിംബാബ്‌വെയ്‌ക്കെതിരേ ഇന്നലെ അഞ്ചു വിക്കറ്റ് ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ അപൂര്‍വ ലോക റെക്കോഡിന്റെ തിളക്കത്തിലാണ് യുവതാരം ദീപക് ഹൂഡ. രാജ്യാന്തര ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റത്തിനു ശേഷം ഹൂഡ കളിച്ച എല്ലാ മത്സരങ്ങളിലും ഇന്ത്യ ജയം നേടിയിട്ടുണ്ട്. ഇന്ത്യക്കായി ഏകദിന-ട്വന്റി 20 ഫോര്‍മാറ്റുകളില്‍ ഇതുവര 16മത്സരങ്ങളാണ് ഹൂഡ കളിച്ചത്. അതില്‍ 16-ലും ടീമിന് ജയം കണ്ടെത്താനായി.

ലോകക്രിക്കറ്റില്‍ത്തന്നെ അരങ്ങേറ്റത്തിനു ശേഷം തുടര്‍ച്ചയായി ഇത്രയും ജയങ്ങളില്‍ പങ്കാളിയാകുന്ന ആദ്യ താരമാണ് ഹൂഡ. ഇന്ത്യക്കായി ഏഴ് ഏകദിനങ്ങളിലും ഒമ്പതു ട്വന്റി 20 മത്സരങ്ങളിലുമാണ് താരം ഇതുവരെ പാഡണിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു രാജ്യാന്തര അരങ്ങേറ്റം.

റൊമാനിയന്‍ താരം സാത്വിക് നഡിഗോട്‌ലയുടെ റെക്കോഡാണ് ഇതോടെ ഹൂഡ പഴങ്കഥയാക്കിയത്. സാത്വിക് തുടര്‍ച്ചയായി 15 ജയങ്ങളിലാണ് പങ്കാളിയായത്. ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍, റൊമാനിയയുടെ തന്നെ ശാന്തനു വസിഷ്ഠ് എന്നിവര്‍ തുടരെ 13 ജയങ്ങളില്‍ പങ്കാളിയായി മൂന്നാം സ്ഥാനത്തുണ്ട്.

ഇന്നലെ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റും 25 റണ്‍സും നേടിയ ഹൂഡ ഇന്ത്യയുടെ ജയത്തില്‍ മികച്ച പങ്കുവഹിച്ചിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 38.1 ഓവറില്‍ 161 റണ്‍സ് എടുക്കുന്നതിനിടെ ആതിഥേയര്‍ പുറത്തായി. തുടര്‍ച്ചായായ ഏഴാം തവണയാണ് ഇന്ത്യ സിംബാബ്‌വെയെ ഓള്‍ ഔട്ടാക്കുന്നത്.

തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ മലയാളി താരം സഞ്ജു സാംസണിന്റെയും(39 പന്തില്‍ 43 നോട്ടൗട്ട്), ഓപ്പണര്‍ ശിഖര്‍ ധവാന്‍(33), മധ്യനിര താരങ്ങളായ ശുഭ്മാന്‍ ഗില്‍(33), ഹൂഡ(25) എന്നിവരുടെയും മികവില്‍ അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ന്ഥം നേടുകയും ചെയ്തു. സഞ്ജുവായിരുന്നു കളിയിലെ കേമനും.

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാജ്ഞലി

'കലങ്ങിയ പൂരം തെളിയുന്നില്ല'; സര്‍ക്കാരിന്റെ അന്വേഷണത്തിന്റെ പേരിലും വിവാദം, വിവരാവകാശത്തിന് മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

'പലസ്തീൻ ജനതക്ക് വേണ്ടി': പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള, വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ

സുബ്ബലക്ഷ്മിയാകാൻ കൊതിച്ചു, അഭിനേത്രിയാക്കിയത് തോപ്പില്‍ ഭാസി; വട്ടപ്പൊട്ടിലൊരു പൊന്നമ്മക്കാലം