CRICKET

എന്റെ പന്തുകള്‍ മനസിലാക്കാന്‍ ദ്രാവിഡിന് സാധിച്ചിരുന്നില്ല; സച്ചിനും സേവാഗിനും ഗംഭീറിനും സാധിച്ചിരുന്നെന്ന് മുരളീധരന്‍

മുരളീധരന്റെ ജീവചരിത്രം പ്രമേയമാകുന്ന 800 എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സച്ചിന്‍ അടക്കം നിരവധി ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്തു

വെബ് ഡെസ്ക്

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് മികച്ച ബാറ്റ്‌സ്മാന്‍ ആണെങ്കിലും തന്റെ പന്തുകള്‍ മനസിലാക്കാന്‍ ഇന്ത്യയുടെ വന്‍മതില്‍ എന്ന വിശേഷണമുള്ള അദ്ദേഹത്തിന് സാധിച്ചിരുന്നില്ലെന്ന് ശ്രീലങ്കന്‍ സ്പിന് ഇതിഹാസം മുത്തയ്യ മുരളീധരന്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരുള്‍പ്പെടെ നിരവധി ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് തന്റെ ബൗളിംഗ് തിരിച്ചറിയാനും പന്ത് എത്തരത്തില്‍ തിരിയുമെന്നു മനസിലാക്കി കളിക്കാനും സാധിച്ചിരുന്നു.

രാഹുല്‍ ദ്രാവിഡ് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആണ്, പക്ഷേ തന്റെ ബൗളിങ് തിരിച്ചറിയുന്നതില്‍ അദ്ദേഹത്തിന് പരാജയം സംഭവിച്ചിരുന്നെന്നും തന്റെ ജീവചരിത്രം പ്രമേയമായ 80 എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളീധരന്‍ പറഞ്ഞു. ചടങ്ങില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സന്നിഹിതനായിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കൂടാതെ, വെസ്റ്റ് ഇന്‍ഡീസ് താരം ബ്രയാന്‍ ലാറയും ശ്രീലങ്കന്‍ ടീമിലെ തന്നെ ചില കളിക്കാരും എന്റെ പന്തുകള്‍ എത്തരത്തില്‍ തിരിയുമെന്ന് മുന്‍കൂട്ടി മനസിലാക്കി കളിക്കുന്നവരായിരുന്നു.

192-93 കാലത്ത് പരിചയപ്പെട്ട മുത്തയ്യയുമായി ഇപ്പോഴും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുകയാണെന്നു സച്ചിന്‍ പറഞ്ഞു. ക്രിക്കറ്റ് ബോളിനെ പല ആംഗിളുകളില്‍ ഇത്രയധികം സ്പിന്‍ ചെയ്യിക്കുന്ന ഒരു ബൗളര്‍ ലോകക്രിക്കറ്റില്‍ ഉണ്ടായിട്ടില്ല. മുത്തയ്യുടെ ബൗളിങ്ങില്‍ ബാറ്റ് ചെയ്യുക എന്നത് പ്രയാസകരമാണെങ്കിലും താന്‍ ആ ബോളിങ് ആസ്വദിച്ചിരുന്നു

ഗ്ലൂഗ്ലി എന്നു പറയപ്പെടുന്ന ദൂസ്‌റ അതിന്റെ യഥാര്‍ത്ഥ ശക്തിയും ഗുണങ്ങളും നഷ്ടപ്പെടുത്താതെ എറിയാന്‍ 18 മാസങ്ങളോളം നെറ്റ്‌സില്‍ പരിശീലനം നടത്തിയ ബൗളറാണ് മുത്തയ്യ

ഗ്ലൂഗ്ലി എന്നു പറയപ്പെടുന്ന ദൂസ്‌റ അതിന്റെ യഥാര്‍ത്ഥ ശക്തിയും ഗുണങ്ങളും നഷ്ടപ്പെടുത്താതെ എറിയാന്‍ 18 മാസങ്ങളോളം നെറ്റ്‌സില്‍ പരിശീലനം നടത്തിയ ബൗളറാണ് മുത്തയ്യ. തന്റെ ബൗളിങ്ങിന്റെ പരമാവധി ശക്തി പുറത്തെടുക്കാന്‍ ഏതുതരം കഠിനപരിശീലനവും നടത്തിയ കളിക്കാരന്‍ കൂടിയാണ് മുത്തയ്യയെന്നും സച്ചിന്‍ പറഞ്ഞു. മുരളീധരന്റെ ജീവചരിത്രം പ്രമേയമാകുന്ന 800 എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സച്ചിന്‍ അടക്കം നിരവധി ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്തു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം