CRICKET

ഇംഗ്ലണ്ടിന് ജയത്തോടെ തുടക്കം; അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചത് 5 വിക്കറ്റിന്

113 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ ബൗളർമാർ വിറപ്പിച്ചെങ്കിലും ഇംഗ്ലണ്ട് ജയം സ്വന്തമാക്കുകയായിരുന്നു

വെബ് ഡെസ്ക്

ലോക ട്വന്റി 20 ചാംപ്യൻഷിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ അവർ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു.

113 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ ബൗളർമാർ വിറപ്പിച്ചെങ്കിലും ഇംഗ്ലണ്ട് ജയം സ്വന്തമാക്കുകയായിരുന്നു. 21 പന്തിൽ 29 റൺസെടുത്ത ലിയാം ലിവിംഗ്സ്റ്റനാണ്‌ ടോപ് സ്‌കോറർ. ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് കരുതലോടെയാണ് തുടങ്ങിയത്. ജോസ് ബട്ലർ (18) അലക്സ് ഹയിൽസ് (19) ഡേവിഡ് മലൻ (18) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ.

കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയെങ്കിലും ചെറിയ വിജയലക്ഷ്യം അഫ്‌ഗാനിസ്ഥാന്‌ തിരിച്ചടിയായി. ഫസൽഹഖ് ഫാറൂഖി, മുജീബ് ഉർ റഹ്മാൻ, റാഷിദ് ഖാൻ, ഫരീദ് അഹമ്മദ്, മുഹമ്മദ് നബി എന്നിവർ അഫ്ഗാനിസ്ഥാനായി ഓരോ വിക്കറ്റ് നേടി.

നേരത്തെ 3.4 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ സാം കറന്റെ മിന്നുന്ന ബൗളിങ്ങാണ് അഫ്ഗാനെ തകര്‍ത്തത്. 32 പന്തിൽ 32 റൺസെടുത്ത ഇബ്രാഹിം സദ്രാൻ, 30 പന്തിൽ 30 റൺസെടുത്ത ഉസ്മാൻ ഗനി, 11 പന്തിൽ 13 റൺസെടുത്ത നജീബുള്ള സദ്രാൻ എന്നിവരാണ് അഫ്‌ഗാനിസ്ഥാന്റെ സ്കോർ 100 കടത്തിയത്. സാം കറന് പുറമെ മാർക്ക് വുഡ്, ബെൻ സ്റ്റോക്സ് എന്നിവർ രണ്ടും, ക്രിസ് വോക്‌സ് ഒരു വിക്കറ്റും വീഴ്ത്തി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ