CRICKET

ആഷസ്; നാലാം ടെസ്റ്റിന് മാറ്റമില്ലാതെ ഇംഗ്ലണ്ട്

ആദ്യ രണ്ടു ടെസ്റ്റുകളില്‍ ദയനീയ പരാജയമേറ്റു വാങ്ങിയ ശേഷം ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം നേടിയാണ് ഇംഗ്ലണ്ട് പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തിയത്.

വെബ് ഡെസ്ക്

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെയും നിര്‍ണായകവുമായ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ആവേശ ജയം നേടിയ അതേ ഇലവനെത്തന്നെയാണ് നാലാം ടെസ്റ്റിലും ഇംഗ്ലണ്ട് അണിനിരത്തുന്നത്. ഈ മാസം 19 മുതല്‍ 23 വരെ മാഞ്ചസ്റ്ററിലെ ഓള്‍ഡ്ട്രാഫോര്‍ഡിലാണ് നാലാം ടെസ്റ്റ് അരങ്ങേറുന്നത്.

ആദ്യ രണ്ടു ടെസ്റ്റുകളില്‍ ദയനീയ പരാജയമേറ്റു വാങ്ങിയ ശേഷം ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം നേടിയാണ് ഇംഗ്ലണ്ട് പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ അഞ്ചു മത്സര പരമ്പരയില്‍ ഇപ്പോഴും ഓസീസ് 2-1ന് മുന്നിട്ടു നില്‍ക്കുന്നതിനാല്‍ നാലാം ടെസ്റ്റും ഇംഗ്ലണ്ടിനെ സംബന്ധിച്ച് ജീവന്മരണപ്പോരാട്ടമാണ്.

മാഞ്ചസ്റ്ററില്‍ തോല്‍വി ഒഴിവാക്കിയാല്‍ മാത്രമേ ആഷസ് കിരീടം നിലനിര്‍ത്തുന്നതിനേക്കുറിച്ച് ഇംഗ്ലണ്ടിന് ചിന്തിക്കാന്‍ പോലും കഴിയൂ. അതിനാല്‍ത്തന്നെയാണ് വിജയഫോര്‍മുലയില്‍ മാറ്റം വരുത്താതെ ലീഡ്‌സില്‍ ജയിച്ച അതേ ടീമിനെത്തന്നെ മാഞ്ചസ്റ്ററിലും അണിനിരത്താന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്.

ഇംഗ്ലണ്ട് സ്‌ക്വാഡ്:- ബെന്‍ സ്‌റ്റോക്‌സ്(നായകന്‍), മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍സ്‌റ്റോ, സ്റ്റിയുവര്‍ട്ട് ബ്രോഡ്, ഹാരി ബ്രൂക്ക്, സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഡാന്‍ ലോറന്‍സ്, ഒലി റോബിന്‍സണ്‍, ജോ റൂട്ട്, ജോഷ് ടങ്, ക്രിസ് വോക്‌സ്, മാര്‍ക് വുഡ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ