CRICKET

'ഞാന്‍ കളികാണാത്തപ്പോള്‍ ഇന്ത്യ ജയിക്കുന്നു': അമിതാഭ് ബച്ചന്‍, ടീം ഇന്ത്യയ്ക്ക് അഭിനന്ദന പ്രവാഹം

വെബ് ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കിരീട പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ന്യൂസിലന്റിന് എതിരെ ഇന്ത്യ നേടിയ വന്‍ വിജയത്തില്‍ താരങ്ങള്‍ക്ക് അഭിനന്ദന പ്രവാഹം. ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ നിരവധി പേരാണ് ടീം ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയത്. വിരാട് കോഹ്ലിയുടെ ചരിത്ര സെഞ്ചുറിയെ ഉള്‍പ്പെടെ പ്രകീര്‍ത്തിച്ച് ബോളിവുഡ് അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ പങ്കുവച്ച പോസ്റ്റുകള്‍ ഇതിനോടകം വലിയ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

ലോകകപ്പ് കിരീടത്തിന് അടുത്തേക്ക് നടന്നടുകുന്ന ടീം ഇന്ത്യയുടെ ഫോട്ടോ പങ്കുവച്ചായിരുന്നു ഷാരുഖ് ഖാന്‍ തന്റെ ആഹ്‌ളാദം പങ്കുവച്ചത്. എന്തൊരു ടീം സ്പിരിറ്റ്, നിങ്ങള്‍ക്ക് കിരീടം നേടാനാകും. എല്ലാ ആശംസകളും നേരുന്നു എന്നായിരുന്നു ഖാരൂഖിന്റെ കുറിപ്പിന്റെ ഉള്ളടക്കം.

അല്‍പം നിരാശ കലര്‍ന്ന പ്രതികരണമായിരുന്നു ബോളിവുഡിന്റെ ബിഗ് ബി എക്‌സില്‍ പങ്കുവച്ചത്. 'ഞാന്‍ കളികാണത്തപ്പോള്‍ ഇന്ത്യ ജയിക്കുന്നു' - എന്നായിരുന്നു ബച്ചന്റെ പ്രതികരണം. മുഹമ്മദ് ഷമി, വിരാട് കൊഹ്‌ലി എന്നിവരെ പ്രത്യേകം അഭിന്ദിച്ച് കൊണ്ടായിരുന്നു മലയാളം സൂപ്പര് സ്റ്റാര്‍ മോഹന്‍ലാലിന്റെ പ്രതികരണം.

ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. മത്സരത്തില്‍ ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ചുറികള്‍ നേടി താരം വിരാട് കോഹ്ലിയും ചരിത്രം കുറിച്ചു. നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് കോഹ്ലി. ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ 49 സെഞ്ചുറികളുടെ റെക്കോഡാണ് കോഹ്ലി മറികടന്നത്. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന കലാശപ്പോരില്‍ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയിയെയാകും ഇന്ത്യ നേരിടുക.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും