CRICKET

ഷമി തന്നെ ഹീറോ; ഫൈനലില്‍ ഓസ്ട്രേലിയയെങ്കില്‍ കഠിനമാകും

കെ.എന്‍. രാഘവന്‍

കുമ്പളങ്ങി നൈറ്റ്സിലെ ഡയലോഗ് പോലെ, ഷമി തന്നെയാണ് ഹീറോ. വാങ്ക്ഡേയില്‍ രണ്ടാമത് ബാറ്റ് ചെയ്ത് റണ്‍സ് സ്കോർ ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. But New Zealand did a terrific job. നമുക്ക് നമ്മുടെ മികവിനനുസരിച്ച് ബാറ്റ് ചെയ്യാനായി. 300 റണ്‍സിന് മുകളില്‍ സ്കോർ ചെയ്താല്‍ ഈ വിക്കറ്റില്‍ സാധാരണയായി വിജയിക്കാനാകും. നമ്മള്‍ നാനൂറ് റണ്‍സിനടുത്ത് സ്കോർ ചെയ്തു. അതുകൊണ്ട് ജയിക്കുമെന്ന് ഉറപ്പായിരുന്നു, പക്ഷേ ന്യൂസിലന്‍ഡ് നന്നായി ബാറ്റ് ചെയ്തു.

ഷമിയുടെ ഡബിള്‍ ബ്രേക്ക് വന്നതുകൊണ്ടാണ് നമുക്ക് കളിയിലേക്ക് തിരിച്ചുവരാനായത്. Shami bowled very well, എല്ലാ നിർണായക ഘട്ടങ്ങളിലും ഷമി വിക്കറ്റെടുത്തു. ഏഴ് വിക്കറ്റുകള്‍ ഏകദിന മത്സരത്തില്‍ നേടുക എന്നത് അസാധ്യം. ലോകകപ്പില്‍ തന്നെ വളരെ ചുരുക്കം സന്ദർഭങ്ങളില്‍ മാത്രം സംഭവിച്ച ഒന്നാണ്. ഇത്രയും സമ്മർദമുള്ള ഒരു മത്സരത്തില്‍ ഇങ്ങനെയൊരു പ്രകടനം നടത്തുക എന്നത്, Simply outstanding.

ഷമിയുടെ ഈ ലോകകപ്പ് നോക്കുകയാണെങ്കില്‍ ആദ്യ കുറച്ച് മത്സരങ്ങളില്‍ കളിച്ചില്ല. പിന്നീട് നാല് കളികളില്‍ നിന്ന് 16 വിക്കറ്റെടുത്തു. നെതർലന്‍ഡ്സിനെതിരെ വിക്കറ്റുണ്ടായില്ല, ന്യൂസിലന്‍ഡിനെതിരെ ഏഴ് വിക്കറ്റെടുത്തു. ബുംറയാണ് നമ്മുടെ പേസ് നിരയെ നയിക്കുന്നതെങ്കിലും ഷമിയാണ് യഥാര്‍ത്ഥത്തില്‍ നിർണായകം. കുല്‍ദീപിന്റെ അവസാന രണ്ട് ഓവറുകളും മികച്ചതായിരുന്നു.

ടൂർണമെന്റില്‍ ആദ്യമായാണ് നമ്മുടെ ബൗളർമാർക്ക് മുന്നില്‍ വലിയൊരു വെല്ലുവിളി വന്നത്

ബാറ്റർമാർക്ക് അനുകൂലമായിരുന്നു വിക്കറ്റ്. കുറച്ച് സ്ലോ വിക്കറ്റായിരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും, അങ്ങനെയായിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ട് ടീമുകള്‍ക്കും റണ്‍സ് നന്നായി സ്കോർ ചെയ്യാനായി. ന്യൂസിലന്‍ഡ് ടോസ് വിജയിച്ച് ഒരു 350 റണ്‍സ് എടുത്തിരുന്നെങ്കില്‍ നമ്മള്‍ സമ്മർദത്തിലായേനെ. പ്രത്യേകിച്ചും അവർക്ക് നല്ല ഓപ്പണിങ് ബൗളേഴ്സ് ഉള്ളതുകൊണ്ട്.

വിരാട് കോഹ്ലിയുടെ സെഞ്ചുറി, അർഹമായ ഒന്ന്. എല്ലാവരും നന്നായി ബാറ്റ് ചെയ്തു. രോഹിതിന്റെ തുടക്കം പതിവുപോലെ മികച്ചതായിരുന്നു. ബാറ്റിങ്ങില്‍ കുറ്റം പറയാനില്ല. നമ്മുടെ ടോട്ടലൊരു 350 റണ്‍സായിരുന്നെങ്കില്‍ ന്യൂസിലന്‍ഡ് പിന്തുടർന്ന് ജയിച്ചേനെ എന്ന് തോന്നി. അതുകൊണ്ട്, ബാറ്റർമാരുടെ മികവിന് ഹാറ്റ്സ് ഓഫ്.

പോയിന്റ് ചെയ്യാനാകുന്ന ഒരു ദുർബലത, ഏതെങ്കിലും ഒരു ബൗളർക്ക് മോശം ദിവസം വന്നാല്‍ പകരത്തിനാളില്ല എന്നതാണ്

ബൗളർമാർ വെല്ലുവിളിക്കപ്പെട്ടു

ടൂർണമെന്റില്‍ ആദ്യമായാണ് നമ്മുടെ ബൗളർമാർക്ക് മുന്നില്‍ വലിയൊരു വെല്ലുവിളി വന്നത്. വില്യംസണിനെ പോലൊരു പരിചയസമ്പന്നനായ താരം ക്രീസില്‍ തുടർന്നിരുന്നെങ്കില്‍ മറ്റ് താരങ്ങള്‍‍ക്കൊരു ധൈര്യം ലഭിച്ചേനെ.

വിചാരിച്ചതുപോലെ പവർപ്ലേയില്‍ വിക്കറ്റ് ലഭിച്ചില്ല. പവർപ്ലേയില്‍ കൂടുതല്‍ വിക്കറ്റെടുക്കാനുള്ള ശ്രമത്തില്‍ ബുംറയും സിറാജും നിറം മങ്ങി. വാങ്ക്ഡേയില്‍ ആദ്യ ഓവറുകളില്‍ മൂന്നോ നാലോ വിക്കറ്റ് ലഭിക്കേണ്ടതാണ്.

പോയിന്റ് ചെയ്യാനാകുന്ന ഒരു ദുർബലത, ഏതെങ്കിലും ഒരു ബൗളർക്ക് മോശം ദിവസം വന്നാല്‍ പകരത്തിനാളില്ല എന്നതാണ്. ഉദാഹരണത്തിന് യുവരാജിനെ പോലെയോ അല്ലെങ്കില്‍ സച്ചിനെ പോലെയോ വിശ്വസിച്ച് പന്തേല്‍പ്പിക്കാന്‍ ഒരു ആറാം ബൗളറില്ല.

ന്യൂസിലന്‍ഡിനെതിരെ ഒരു 350 ടാർഗറ്റായിരുന്നെങ്കില്‍ ബുദ്ധിമുട്ടുണ്ടായേനെ. ഒരു ഓപ്ഷന്‍, അശ്വിനെ കളിപ്പിച്ച് സൂര്യകുമാർ യാദവിനെ പുറത്തിരുത്തുക എന്നതാണ്. അപ്പോള്‍ അഞ്ച് ബാറ്റർമാരായി ചുരുങ്ങും, അതും ഒരു വെല്ലുവിളിയാണ്.

ഫൈനലില്‍ ഓസ്ട്രേലിയ വന്നാല്‍ കടുപ്പം

അഹമ്മദാബാദില്‍ ഓസ്ട്രേലിയയാണ് എതിരാളികളെങ്കില്‍ മത്സരം കഠിനമായിരിക്കും. സമ്മർദ സാഹചര്യങ്ങളില്‍ അവരാണ് കുറച്ചുകൂടി മികച്ചു നില്‍ക്കുന്നത്. ആദ്യത്തെ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയ പരാജയം അറിഞ്ഞിട്ടില്ല. അഫ്ഗാനിസ്താനെതിരായ ഗ്ലെന്‍ മാക്സ്വല്ലിന്റെ ഇന്നിങ്സ് അവർക്ക് പ്രചോദനമായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയും നല്ല എതിരാളികള്‍ തന്നെയാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും