ചിത്രം : അജയ് മധു
CRICKET

യേ ഗില്‍ മാംഗേ മോര്‍!!! കാര്യവട്ടത്തെ ആദ്യ സെഞ്ചൂറിയനായി ശുഭ്മാന്‍ ഗില്‍

89 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതമാണ് താരം ശതകം പൂര്‍ത്തിയാക്കിയത്.

ശ്യാം ശശീന്ദ്രന്‍

ആളും ആരവുമില്ലെങ്കിലും ശുഭ്മാന്‍ ഗില്‍ തൊട്ടതെല്ലാം ശുഭമാക്കും. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാള മണ്ണില്‍ തിരിച്ചെത്തിയ രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം ശുഷ്‌കമായ ഗ്യാലറിക്കു മുന്നില്‍ ആഘോഷമാക്കി ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരമ്പരയുടെ മൂന്നാം മത്സരത്തില്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറി മികവില്‍ ടീം ഇന്ത്യ മികച്ച നിലയില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 39 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 264 റ ണ്‍സ് എന്ന നിലയിലാണ്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര സെഞ്ചുറിയും കേരള മണ്ണിലെ രണ്ടാം രാജ്യാന്തര സെഞ്ചുറിയും സ്വന്തം പേരിൽ കുറിച്ചാണ് ഗിൽ മടങ്ങിയത്. 97 പന്തിൽ 116 റൺസെടുത്ത ഗില്ലിനെ കസുൻ രജിതയാണ് പുറത്താക്കിയത്. സെഞ്ചുറിയിലേക്ക് കുതിക്കുന്ന വിരാട് കോഹ്‌ലിയും (76), 19 റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നേരത്തെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിതിനൊപ്പം ഇന്നിങ്‌സ് തുറന്ന ഗില്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 15.1 ഓവറില്‍ 95 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. തുടക്കത്തില്‍ രോഹിത് നിലയുറപ്പിക്കാന്‍ സമയമെടുത്തപ്പോള്‍ തകര്‍ത്തടിച്ച ഗില്ലാണ് ടീമിന്റെ റണ്‍റേറ്റ് ആറിനു മുകളില്‍ നിലനിര്‍ത്തിയത്.

16-ാം ഓവറിന്റെ രണ്ടാം പന്തിലാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 49 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 42 റണ്‍സ് നേടിയ രോഹിതിനെ മടക്കി ചമിക കരുണരത്‌നെയാണ് ലങ്കയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നീട് ഗില്ലിനു കൂട്ടായി എത്തിയ മുന്‍ നായകന്‍ വിരാട് കോഹ്ലിയും മിന്നുന്ന പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയരുകയായിരുന്നു.

സ്‌കോര്‍ റേറ്റ് ഉയര്‍ത്തുന്ന ചുമതല കോഹ്ലി ഏറ്റെടുത്തതോടെ ആക്രമണപാത വെടിഞ്ഞ ഗില്‍ ക്ഷമയോടെ ബാറ്റുവീശുകയായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 19-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു താരത്തിന്റെ അര്‍ധസെഞ്ചുറി പിറന്നത്. 52 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളോടെയാണ് ഗില്‍ 50 റണ്‍സ് തികച്ചത്.

പിന്നീട് സെഞ്ചുറി തികയ്ക്കാന്‍ ഗില്ലിന് 36 പന്തുകള്‍ കൂടിയേ വേണ്ടി വന്നുള്ളു. 89 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതമാണ് താരം ശതകം പൂര്‍ത്തിയാക്കിയത്. ഇതിനിടെയില്‍ 48 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ കോ്ഹ്ലി 50 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 31 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് എന്ന നിലയിലാണ്.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ വൈറ്റ്‌വാഷ് ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ കളിച്ച ടീമില്‍ നിന്ന് രണ്ടു മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമില്‍ ഉള്ളത്. നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്ലിയും ഇന്ന് ഇറങ്ങില്ലെന്ന അഭ്യൂഹങ്ങള്‍ തെറ്റിച്ച് ഇരുവരും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

അതേസമയം ഉപനായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും യുവ പേസ് ബൗളിങ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കിനും വിശ്രമം അനുവദിച്ചു. ഇവര്‍ക്കു പകരക്കാരായി സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

ലങ്കന്‍ നിരയിലും രണ്ടു മാറ്റങ്ങളുണ്ട്. കഴിഞ്ഞ മത്സരം കളിച്ച ധനഞ്ജയ ഡിസില്‍വയ്ക്കു പകരം ആഷെന്‍ ഭണ്ഡാരയും ദുനിത് വെല്ലാലാഗെയ്ക്കു പകരം ജെഫ്രി വാന്‍ഡേര്‍സെയും ആദ്യ ഇലവനില്‍ ഇടം നേടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ