CRICKET

അദ്ഭുതങ്ങള്‍ സംഭവിച്ചില്ല; ഗോവയ്ക്കു മുന്നില്‍ ഏഴു വിക്കറ്റ് തോല്‍വിയുമായി കേരളം

ദുര്‍ബലമായ വിജയലക്ഷ്യം തേടിയിറങ്ങിയ ഗോവ 48.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

വെബ് ഡെസ്ക്

രഞ്ജി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വിജയക്കുതിപ്പിച്ച് ഒടുവില്‍ അവസാനം. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ ഏഴു വിക്കറ്റിനു ഗോവയോടു കീഴടങ്ങി. കേരളം ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം അവസാനദിനമായ ഇന്ന് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഗോവ തകര്‍പ്പന്‍ ജയം നേടി.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ ഇഷാന്‍ ഗഡേക്കറുടെ മിന്നുന്ന പ്രകടനമാണ് ഗോവയ്ക്കു തുണയായത്. ഇഷാന്‍ തന്നെയാണ് കളിയിലെ കേമനും. സ്‌കോര്‍ കേരളം 265, 200. ഗോവ 311, മൂന്നിന് 157.

ആറു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയില്‍ ഇന്നു രണ്ടാമിന്നിങ്‌സ് പുനരാരംഭിച്ച കേരളത്തിന് അവസാന നാലു വിക്കറ്റില്‍ കേവലം 28 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളു. കേരളാ നിരയില്‍ 138 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 70 റണ്‍സ് നേടിയ രോഹന്‍ പ്രേമും 50 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 34 റണ്‍സ് നേടിയ രോഹന്‍ കുന്നുമ്മലും 59 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 34 റണ്‍സ് നേടിയ ജലജ് സക്‌സേന എന്നിവര്‍ക്കു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.

22 ഓവറില്‍ വെറും 73 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ാേഹിത് റെഡ്കറാണ് കേരളത്തെ തകര്‍ത്തത്. ശുഭം ദേശായി രണ്ടു വിക്കറ്റും ലക്ഷ്യ ഗാര്‍ഗ്, ദര്‍ശന്‍ മിസല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

തുടര്‍ന്ന് ദുര്‍ബലമായ വിജയലക്ഷ്യം തേടിയിറങ്ങിയ ഗോവ 48.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. 136 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 67 റണ്‍സുമായി പുറത്താകാതെ നിന്ന ഇഷാനാണ് അവരുടെ ചേസിങ് അനായാസമാക്കിയത്.

50 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 33 റണ്‍സുമായി പുറത്താകാതെ നിന്ന് സിദ്ധാര്‍ഥ് ലാഡ് ഇഷാന് മികച്ച പിന്തുണ നല്‍കി. അമോഗ് ദേശായി(23), സുയാഷ് പ്രഭുദേശായി(14), സ്‌നേഹാല്‍ കൗഥാന്‍ഗര്‍(13) എന്നിങ്ങനെയാണ് മറ്റു ഗോവന്‍ താരങ്ങളുടെ പ്രകടനം.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്