CRICKET

എന്തുകൊണ്ട് ഹാർദിക്കിനെ വിട്ടുനല്‍കി? കാരണം വ്യക്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്

ഹാർദിക്കിന് പകരം വരും സീസണില്‍ ശുഭ്മാന്‍ ഗില്ലായിരിക്കും ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുക

വെബ് ഡെസ്ക്

ആകാംഷയ്ക്കും ട്വിസ്റ്റുകള്‍ക്കും വിരാമമിട്ട് ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം എത്തി. ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) ഹാർദിക് പാണ്ഡ്യ വരും സീസണില്‍ കളിക്കുക മുംബൈ ഇന്ത്യന്‍സില്‍ തന്നെ.

ഗുജറാത്ത് ടൈറ്റന്‍സിനെ രണ്ട് സീസണുകളിലാണ് ഹാർദിക് നയിച്ചത്. ഒരു തവണ കിരീടം നേടിക്കൊടുക്കാനും താരത്തിന് സാധിച്ചു. എന്തുകൊണ്ടാണ് ഹാർദിക്കിനെ വിട്ടുനല്‍കാന്‍ തയാറായതെന്ന് ഗുജറാത്ത് ടൈറ്റന്‍സ് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

"ഗുജറാത്ത് ടൈറ്റന്‍സിന്റെ ആദ്യ നായകനെന്ന നിലയില്‍ ഹാർദിക് പാണ്ഡ്യ ടീമിന് രണ്ട് മികച്ച സീസണുകള്‍ സമ്മാനിച്ചു. ഒരു ഐപിഎല്‍ കിരീടവും ഒരു തവണ ഫൈനല്‍ പ്രവേശനവും സാധ്യമാക്കി. തന്റെ യഥാർത്ഥ ടീമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെ എത്താനുള്ള ആഗ്രഹം ഹാർദിക് പ്രകടിപ്പിച്ചിരിക്കുകയാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുകയും ആശംസകള്‍ നേരുകയും ചെയ്യുന്നു," ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കുന്നതിനായി 15 കോടി രൂപയാണ് മുംബൈ നല്‍കേണ്ടത്. ഹാർദിക്കിന്റെ വരവ് സാധ്യമാക്കിയതോടെ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടർ കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മുംബൈ വിട്ടു നല്‍കുകയും ചെയ്തു. കഴിഞ്ഞ മെഗാ താരലേലത്തില്‍ റെക്കോഡ് തുകയ്ക്കായിരുന്നു ഗ്രീനിനെ മുംബൈ സ്വന്തമാക്കിയത്.

ഹാർദിക്കിനെ വീണ്ടും ടീമിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് ഉടമയായ നിത അംബാനി പറഞ്ഞു. സമാന അഭിപ്രായമാണ് ആകാശ് അംബാനിയുടെ പ്രതികരണത്തിലുമുണ്ടായത്. ഹാർദിക്കിന്റെ വരവ് ടീമിനെ സന്തുലിതമാക്കുമെന്നും രണ്ടാം വരവില്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഹാർദിക്കിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആകാശ് കൂട്ടിച്ചേർത്തു.

ഹാർദിക്കിന് പകരം വരും സീസണില്‍ ശുഭ്മാന്‍ ഗില്ലായിരിക്കും ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുക.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം