വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരം ആരംഭിക്കുന്നതിന് മുൻപായുള്ള ദേശീയ ഗാനത്തിനിടെ വികാരാധീനനായി ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ട്രിനിഡാഡിൽ നടന്ന ആദ്യ ടി20 യിലാണ് സംഭവം. ഇന്ത്യയുടെ 200-ാം രാജ്യാന്തര ടി20 കൂടിയായിരുന്നു അത്. ദേശീയ ഗാനം ആലപിച്ചു കഴിഞ്ഞപ്പോൾ താരം കണ്ണ് തുടയ്ക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
എന്നാൽ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയമേറ്റു വാങ്ങേണ്ടി വന്നു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുക്കാനേ ഇന്ത്യക്ക് കഴിഞ്ഞുള്ളു. 22 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 39 റണ്‍സ് നേടിയ തിലക് വര്‍മയാണ് ഇന്ത്യൻ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ സ്‌കോർ ചെയ്തത്.
വിൻഡീസിനു വേണ്ടി നായകൻ റോവ്മാന്‍ പവൽ നേടിയ 48 റൺസും നിക്കോളാസ് പൂരന്റെ 41 റൺസുമാണ് വിജയത്തിലേക്ക് എത്തിച്ചത്.
34 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും സിക്‌സറുകളും ഉൾപ്പെടെ 41 റണ്‍സാണ് പൂരന്‍ നേടിയത്. 32 പന്തുകളില്‍ നിന്ന് മൂന്നു വീതം സിക്‌സറും ബൗണ്ടറികളും സഹിതം 48 റണ്‍സ് നേടിയ പവലാണ് ടോപ്‌സ്‌കോറര്‍.
ഇന്ത്യക്കു വേണ്ടി പേസര്‍ അര്‍ഷ്ദീപ് സിങ് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.