CRICKET

എഴുതിത്തള്ളാന്‍ വരട്ടെ; മുംബൈ ഇന്ത്യന്‍സിന് ഇനിയും തിരിച്ചുവരാം

മൂന്നു മത്സരങ്ങളിലും മികച്ച മാര്‍ജിനിലുള്ള വിജയം നേടുകയെന്നതാണ് മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകം

വെബ് ഡെസ്ക്

2024 ഐപിഎല്‍ സീസണില്‍ ഒട്ടും സുഖകരമായ യാത്രയായിരുന്നില്ല മുംബൈ ഇന്ത്യന്‍സിന്. 11 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ വെറും മൂന്നു ജയങ്ങള്‍ മാത്രമായി ആറു പോയിന്റോടെ അവസാന സ്ഥാനത്താണ് അവര്‍. ഇനി അവര്‍ക്ക് ശേഷിക്കുന്നത് മൂന്നു മത്സരങ്ങള്‍ കൂടി മാത്രം. പ്ലേ ഓഫ് സാധ്യത വിദൂരമാണെങ്കിലും എഴുതിത്തള്ളാന്‍ കഴിയില്ല അവരെ. അവസാന നാലില്‍ ഇടംപിടിക്കാന്‍ മുംബൈയ്ക്ക് ഇനിയും അവസരമുണ്ടെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല. എന്നാല്‍ അതിന് തങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ മാത്രം മതിയാകില്ല മുംബൈയ്ക്ക്, മറ്റു സാഹചര്യങ്ങള്‍ കൂടി അനുകൂലമായി വരണം. അത് എന്തൊക്കെയെന്നു പരിശോധിക്കാം.

ഐപിഎല്ലില്‍ അഞ്ച് തവണ കിരീടം ചൂടിയ മുംബൈയ്ക്ക് ഇനി ശേഷിക്കുന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനുമെതിരായ രണ്ട് ഹോം മത്സരങ്ങളും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ എവേ മത്സരവുമാണ്.ഇന്നാണ് മുംബൈ-സണ്‍റൈസേഴ്‌സ് പോരാട്ടം. ഈ മൂന്നു മത്സരങ്ങളിലും മികച്ച മാര്‍ജിനിലുള്ള വിജയം നേടുകയെന്നതാണ് മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകം.

അങ്ങനെ സംഭവിച്ചാല്‍ അവര്‍ക്ക് 12 പോയിന്റ് ലഭിക്കും. ഇതു നേടിയെടുത്താല്‍ പിന്നീട് സാഹചര്യങ്ങള്‍ അനുകൂലമായി വരികയെന്നതാണ് അടുത്ത കടമ്പ. അതിന് മറ്റു ടീമുകളുടെ മത്സരഫലങ്ങളെയും മുംബൈയ്ക്ക് ആശ്രയിക്കേണ്ടി വരും. സീസണില്‍ വിജയത്തിനരികെ വീണുപോയ ഏതാനും മത്സരങ്ങളാണ് മുംബൈയെ ഈയൊരു അവസ്ഥയിലേക്ക് തള്ളിയിട്ടത്. കളിച്ച 11 മത്സരങ്ങളില്‍ രണ്ടെണ്ണത്തിലാണ് അവര്‍ 10 റണ്‍സില്‍ താഴെ മാര്‍ജിനില്‍ തോറ്റത്.

ഉദ്ഘാടന മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളാണ് ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി രുചിച്ചത് വെറും ആറു റണ്‍സിനായിരുന്നു. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ജയം പിടിച്ചെടുക്കുമെന്ന അവസ്ഥയില്‍ നിന്നു 10 റണ്‍സിന്റെ തോല്‍വി വഴങ്ങിയ അവര്‍ ഇങ്ങനെ നിര്‍ണായകമായ നാലു പോയിന്റുകളാണ് കൈവിട്ടത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ വഴങ്ങിയ 20 റണ്‍സും മുംബൈയ്ക്ക് തിരിച്ചടിയായി. മത്സരം പൂര്‍ത്തിയായപ്പോള്‍ ആ 20 റണ്‍സിന്റെ മാര്‍ജിനാണ് വരെ തോല്‍വിയിലേക്ക് തള്ളിയിട്ടത്.

ഈ തോല്‍വികളാണ് ഇപ്പോള്‍ അവരെ സാഹചര്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് തള്ളിയിട്ടത്. മുംബൈയുടെ പ്ലേ ഓഫ് സാധ്യതയില്‍ ഏറ്റവും നിര്‍ണായകം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ രണ്ടു ടീമുകളുടെ പ്രകടനമാണ്. ഈ രണ്ടു ടീമുകള്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഗ്രൂപ്പ് സ്‌റ്റേജ് ഫിനിഷ് ചെയ്താല്‍ മാത്രമേ മുംബൈയ്ക്ക് എന്തെങ്കിലും സാധ്യതയുള്ളു.

അതുപോലെ തന്നെ മുംബൈ ആരാധകര്‍ ഉറ്റുനോക്കുന്ന ഒരു മത്സരമാണ് ഈ ബുധനാഴ്ച നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള പോരാട്ടം. ഈ മത്സരത്തില്‍ തോല്‍ക്കുന്ന ടീം ശേഷിക്കുന്ന എല്ലാ മത്സരങ്ങളും തോറ്റാല്‍ മാത്രമേ പോയിന്റ് പട്ടികയില്‍ മുംബൈയ്ക്കു മുകളില്‍ പോകാതെയിരിക്കു. അതുകൂടാതെ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശേഷിക്കുന്ന മത്സരങ്ങളും മുംബൈയ്ക്ക് നിര്‍ണായകമാണ്.

നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് ആറു ജയവുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്തുള്ള ചെന്നൈ ശേഷിക്കുന്ന മൂന്നു മത്സരങ്ങളും തോല്‍ക്കണമെന്നതും മുംബൈ ഇന്ത്യന്‍സിന്റെ ആവശ്യമാണ്. കൂടാതെ പോയിന്റ് പട്ടികയില്‍ അവസാന നാല് സ്ഥാനത്തുള്ള ടീമുകളില്‍ ഒന്നുപോലും 12 പോയിന്റുിനു മുകളില്‍ സ്‌കോര്‍ ചെയ്യാതെയിരിക്കുകയും ചെയ്താല്‍ മുംബൈ ഇന്ത്യന്‍സ് പ്ലേഓഫ് കളിക്കും.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി