CRICKET

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം എത്തി; ആരാധകർക്ക് പേരിടാൻ അവസരമൊരുക്കി ഐസിസി

ഓഗസ്റ്റ് 27ന് മുമ്പായാണ് ആരാധകര്‍ പേര് സമര്‍പ്പിക്കേണ്ടത്

വെബ് ഡെസ്ക്

2023 ഏകദിന ലോകകപ്പിന് മുൻപായി ഐസിസിയുടെ ഭാഗ്യചിഹ്നങ്ങള്‍ അനാവരണം ചെയ്തു. അടുത്ത തലമുറയിലെ ആരാധകരെ ആകര്‍ഷിക്കുന്ന തരത്തിലാണ് ചിഹ്നങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ലിംഗ സമത്വവും വൈവിധ്യവും പരിഗണിച്ച് രൂപകല്പന ചെയ്തിരിക്കുന്ന ചിഹ്നങ്ങള്‍ക്ക് പേരിടാന്‍ ആരാധകര്‍ക്ക് അവസരം നല്‍കുന്നു എന്ന അറിയിപ്പോടെയാണ് രണ്ട് ചിഹ്നങ്ങളും പ്രദര്‍ശിപ്പിച്ചത്.

ഓഗസ്റ്റ് 27ന് മുമ്പായാണ് ആരാധകര്‍ പേര് സമര്‍പ്പിക്കേണ്ടത്. ജസ്പ്രിത് ബുംറ, വിരാട് കോഹ്‌ലി, ജോസ് ബട്‌ലര്‍, പെറി തുടങ്ങിയവരുടെ പ്രകടനം ഭാഗ്യചിഹ്നങ്ങളുമായി ചേര്‍ത്തു വച്ചുള്ള വീഡിയോയും ഐസിസി പങ്കുവച്ചിട്ടുണ്ട്.

ഐസിസി അണ്ടര്‍ 19 വനിതാ ടീം ക്യാപ്റ്റന്മാരായ ഷഫാലി വര്‍മ, യാഷ് ദുല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ത്യയിലെ ഗുരുഗ്രാമില്‍ നടന്ന പരിപാടിയിലാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ക്രിസ്റ്റോവേഴ്‌സ് എന്ന 'ക്രിക്കറ്റ് ഉട്ടോപ്യ'യില്‍ (സാങ്കല്‍പ്പിക രാജ്യം) നിന്നുള്ള ഈ ഭാഗ്യ ചിഹ്നങ്ങള്‍ക്ക് ഐസിസി ടൂര്‍ണമെന്റുകളിലെ ആരാധകരുടെ ഊര്‍ജം വര്‍ധിപ്പിക്കാനും അവരെ ആവേശത്തിലാറാടിക്കാനുമുള്ള കഴിവുണ്ടെന്ന് ഐസിസി പറയുന്നു.

പ്രധാനമായും വളര്‍ന്നു വരുന്ന പുതുതലമുറയെയാണ് ഈ ഭാഗ്യ ചിഹ്നങ്ങള്‍ കണ്ണുവയ്ക്കുന്നത്

പ്രധാനമായും വളര്‍ന്നു വരുന്ന പുതുതലമുറയെയാണ് ഈ ഭാഗ്യ ചിഹ്നങ്ങള്‍ കണ്ണുവയ്ക്കുന്നത്. അടുത്ത തലമുറയിലെ ക്രിക്കറ്റ് ആരാധകരുമായി ഇടപഴകാനും ഐസിസി ഇവന്റുകള്‍ക്കുമപ്പുറം അവരുമായി ബന്ധപ്പെടാനുമാണ് ഈ ഭാഗ്യചിഹ്നങ്ങള്‍ കൊണ്ട് ഐസിസി ലക്ഷ്യമിടുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ