CRICKET

'ഫൺ-സ്പിൻ വീൽ'; ചാഹലിനെ ചുമലിൽ എടുത്ത് വട്ടംകറക്കി ഗുസ്തിതാരം സംഗീത ഫോഗാട്ട്‌, വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം ബിസിസിഐ കളിക്കാര്‍ക്കുള്ള വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പട്ടികയിൽ നിന്ന് ചാഹലിനെ ഒഴിവാക്കിയിരുന്നു

വെബ് ഡെസ്ക്

ക്രിക്കറ്റ് മൈതാനത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും ആരാധകരുടെ ഇഷ്ട താരമാണ് ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. സഹതാരങ്ങളുമൊത്തുള്ള രസകരമായ തമാശകളും ഡാൻസ് റീലുകളും മൈതാനത്തെ സന്തോഷ നിമിഷങ്ങളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് ചാഹല്‍. കഴിഞ്ഞ ദിവസം ഒരു റിയാലിറ്റി ഷോയുടെ സമാപന ചടങ്ങിനിടെ ചാഹലിനെ ചുമലിലെടുത്ത് വട്ടം കറക്കുന്ന ഗുസ്തിതാരം സംഗീത ഫോഗാട്ടിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഗുസ്തി താരത്തിന്റെ ആഹ്ലാദ പ്രകടനത്തിൽ ചാഹൽ അസ്വസ്ഥനായെന്നാണ് ആരാധകരുടെ പക്ഷം. സംഗീത ചാഹലിനെ അനാസായം ചുമലിലേറ്റി വട്ടം കറക്കിയതോടെ തല കറങ്ങിയ താരം താഴെ ഇറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അസ്വസ്ഥനാകുന്ന ചാഹലിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഡാന്‍സ് റിയാലിറ്റി ഷോയായ 'ജലക് ദിഖ്‌ലാ ജാ'യുടെ സമാപന വിരുന്നിൽ പങ്കെടുക്കാനെത്തിയതായിരുന്നു ചാഹൽ. ഇതേ പരിപാടിയിൽ ചാഹലിന്റെ ഭാര്യയായ ധനശ്രീ വര്‍മയും സംഗീത ഫോഗാട്ടും മത്സരാർത്ഥികളായിരുന്നു. പരിപാടിയുടെ ഫൈനലിലെത്തിയ അവസാന അഞ്ച് മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ധനശ്രീ. സംഗീത അവസാനത്തെ റൗണ്ടിൽ പുറത്തായിരുന്നു.

കഴിഞ്ഞ ദിവസം ബിസിസിഐ കളിക്കാര്‍ക്കുള്ള വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പട്ടികയിൽ നിന്ന് ചാഹലിനെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് ചാഹല്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. അതിനുശേഷം ഏകദിന ലോകകപ്പ് ടീമിലിടം പ്രതീക്ഷിച്ചെങ്കിലും സെലക്ടര്‍മാര്‍ ചാഹലിനെ പരിഗണിച്ചിരുന്നില്ല. ഈ മാസം തുടങ്ങാനിരിക്കുന്ന ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയല്‍സ് ടീം അംഗമാണ് ചാഹൽ.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം