CRICKET

കോഹ്ലി ഈസ് ബാക്ക്! അഫ്ഗാനിസ്താനെതിരായ രണ്ടാം ട്വന്റി20 ഇന്ന്; ഇന്ത്യയ്ക്ക് ലക്ഷ്യം പരമ്പര

വെബ് ഡെസ്ക്

അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പര ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും. ഇന്‍ഡോറില്‍ നടക്കുന്ന രണ്ടാം മത്സരം വിരാട് കോഹ്ലിയുടെ ട്വന്റി20യിലേക്കുള്ള തിരിച്ചുവരവിന് കൂടി സാക്ഷിയാകും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ കളി ഇന്ത്യ അനായാസം വിജയിച്ചിരുന്നു. ട്വന്റി20 ലോകകപ്പ് ജൂണില്‍ ആരംഭിക്കാനിരിക്കെ ടീം കോമ്പിനേഷന്‍ രൂപപ്പെടുത്തുന്നതിനുള്ള അവസാന അവസരമാണ് അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍.

എല്ലാത്തിനും ഉപരിയായി മുതിർന്ന താരങ്ങളായ കോഹ്ലിയുടേയും രോഹിത് ശർമയുടേയും ഫോമിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ആദ്യ കളിയില്‍ പ്രതീക്ഷിച്ച 'തിരിച്ചുവരവ്' നടത്താന്‍ രോഹിതിന് കഴിഞ്ഞിരുന്നില്ല. റണ്‍സ് എടുക്കും മുന്‍പ് തന്നെ താരത്തിന് കൂടാരം കയറേണ്ടി വന്നു. ഇന്ന് രോഹിതിന്റെ ബാറ്റ് റണ്‍സ് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നീണ്ട ഇടവേളയ്ക്ക് ശേഷം ട്വന്റി20യിലെത്തുന്ന കോഹ്ലിക്കും ആത്മവിശ്വാസം ഉയർത്തുന്നതിനായി മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.

കോഹ്ലിയുടെ വരവ് ഒരു യുവതാരത്തിന്റെ അവസരം നിഷേധിച്ചേക്കാം. തിലക് വർമയ്ക്കായിരിക്കും വിശ്രമം അനുവദിക്കുക. ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്ലിന് പകരം യശസ്വി ജയ്സ്വാളും എത്തിയേക്കും. ആദ്യ മത്സരത്തില്‍ മുന്‍നിര കാര്യമായ സംഭാവന നല്‍കിയിരുന്നില്ലെങ്കിലും ശിവം ദുബെ, ജിതേഷ് ശർമ, റിങ്കു സിങ് തുടങ്ങിയ താരങ്ങള്‍ വലിയ പരുക്കേല്‍ക്കാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. ബൗളിങ്ങിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.

മറുവശത്ത് പരമ്പരയിലേക്ക് തിരിച്ചുവരവ് നടത്താന്‍ അഫ്ഗാനിസ്താന് വിജയം അനിവാര്യമാണ്. മൊഹാലിയില്‍ ഓപ്പണിങ് കൂട്ടുകെട്ട് 50 റണ്‍സ് കണ്ടെത്തിയെങ്കിലും സ്കോറിങ്ങിന്റെ വേഗതക്കുറവ് തുടരെ മൂന്ന് വിക്കറ്റുകള്‍ വീഴുന്നതിന് കാരണമായിരുന്നു. ഫീല്‍ഡിങ്ങിലെ വീഴ്ചകളും ടീമിന് പരിഹരിക്കേണ്ടതുണ്ട്. റാഷിദ് ഖാന്റെ അഭാവത്തില്‍ നൂർ അഹമ്മദിന് അവസരം ഒരുങ്ങിയേക്കും.

സാധ്യതാ ഇലവന്‍

ഇന്ത്യ: രോഹിത് ശർമ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, ശിവം ദുബെ, ജിതേഷ് ശർമ, റിങ്കു സിങ്, അക്സർ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദർ, രവി ബിഷ്ണോയ്, അർഷദീപ് സിങ്, മുകേഷ് കുമാർ.

അഫ്ഗാനിസ്താന്‍: റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ, അസ്മത്തുള്ള ഒമർസായ്, നജിബുള്ള സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബദിന്‍ നയ്ബ്, കരീം ജനത്, ഫസല്‍ഹഖ് ഫറൂഖി, നവീന്‍ ഉള്‍ ഹഖ്, മുജീബ് ഉർ റഹ്മാന്‍.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം