ശുഭ്മാന്‍ ഗില്‍, ശിഖര്‍ ധവാന്‍ 
CRICKET

കളം നിറഞ്ഞ് ഇന്ത്യ; സിംബാബ്‌വെയ്‌ക്കെതിരെ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ഗില്ലിനും ധവാനും അര്‍ദ്ധസെഞ്ചുറി, മടങ്ങിവരവില്‍ ചഹറിന് മൂന്ന് വിക്കറ്റ് നേട്ടം

വെബ് ഡെസ്ക്

ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ കളം നിറഞ്ഞപ്പോള്‍ കെ എല്‍ രാഹുലിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയ്ക്ക് സിംബാബ്‌വെയ്‌ക്കെതിരെ 10 വിക്കറ്റിന്റെ ഗംഭീര വിജയം. ഹരാരെയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ സിംബാബ്‌വെയെ 189 റണ്‍സിന് എറിഞ്ഞിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു.

30.5 ഓവറില്‍ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ ഇന്ത്യ ആതിഥേയരുടെ സ്‌കോര്‍ മറികടന്നു. 72 ബോളില്‍ 82 റണ്‍സ് എടുത്ത ശുഭ്മാന്‍ ഗില്‍ അടിച്ചു തകര്‍ത്തപ്പോള്‍ 113 ബോളില്‍ 81 റണ്‍സ് നേടി ശിഖര്‍ ധവാനും ഇന്ത്യന്‍ വിജയത്തിന് തിളക്കം കൂട്ടി.

ആറുമാസത്തിന് ശേഷമുള്ള ദീപക് ചഹറിന്റെ തിരിച്ചുവരവില്‍ മൂന്ന് വിക്കറ്റാണ് എറിഞ്ഞിട്ടത്. തന്റെ തുടര്‍ച്ചയായ ഓവറുകളിലൂടെ സിംബാബ്‌വെയുടെ ഓപ്പണിങ് നിരയെ തന്നെ ചഹര്‍ തകര്‍ത്തു. മൂന്ന് വിക്കറ്റുകള്‍ വീതം നേടി പ്രസിദ് കൃഷ്ണയും അക്‌സര്‍ പട്ടേലും ഒരു വിക്കറ്റ് നേടി സിറാജും ആതിഥേയരെ നിലംപരിശാക്കി.

ടീം ഇന്ത്യ കളിക്കിടെ

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ തുടക്കം മുതല്‍ തന്നെ സിംബാബ്‌വെയെ പ്രതിസന്ധിയിലാക്കി. ആദ്യത്തെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ സിംബാബ്‌വെയുടെ സ്‌കോര്‍ 66 എന്ന നിലയിലായിരുന്നു. ചകാബ്വ 35 റണ്‍സെടുത്ത് തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും അക്‌സറിന്റെ കെണിയില്‍ കുടുങ്ങി.

എട്ട് ഓവറില്‍ 110 റണ്‍സ് എന്ന നിലയിലിരുന്ന സിംബാബ്‌വെയെ 65 പന്തുകളില്‍ 70 റണ്‍സ് എന്ന കൂട്ടുകെട്ടിലൂടെ മാന്യമായ സ്‌കോറിലെത്തിച്ചത് ബ്രാഡ് ഇവാന്‍സും റിച്ചാര്‍ഡ് നഗാരവയുമാണ്. അവര്‍ മടങ്ങിയതിന് ശേഷം ക്രീസില്‍ എത്തിയവര്‍ക്കൊന്നും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. 40.3 ഓവറില്‍ അക്‌സര്‍ അവസാനവിക്കറ്റും എടുത്തതോടെ സിംബാബ്‌വെ പരാജയത്തിലേക്ക് വീഴുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ