CRICKET

ഓസീസിനെ കീഴടക്കി ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമന്മാരായി ഇന്ത്യ

ടി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്

വെബ് ഡെസ്ക്

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയെ പിന്തള്ളി ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായി ഇന്ത്യ. അടുത്ത മാസം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കെയാണ് രോഹിത് ശര്‍മയും സംഘവും ഓസീസിനെ അട്ടിമറിച്ച് ഒന്നാം സ്ഥാനത്തെത്തിയത്. ഇന്റർ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തിറക്കിയ പുതുക്കിയ റാങ്കിങ്ങില്‍ 121 പോയിന്റുമായാണ് ഇന്ത്യ മുന്നിലെത്തിയത്. രണ്ടാം സ്ഥാനക്കാരായ ഓസീസിന് 116 പോയിന്റാണുള്ളത്.

15 മാസത്തിനു ശേഷമാണ് ഇന്ത്യന്‍ പുരുഷ ടീം ടെസ്റ്റ് ക്രിക്കറ്റിലെ ഓസ്‌ട്രേലിയയുടെ ഒന്നാം സ്ഥാനത്തുള്ള വാഴ്ച അവസാനിപ്പിക്കുന്നത്. 114 പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത് തന്നെയുണ്ട്. മറ്റ് റാങ്കിങ്ങുകളിലും മാറ്റം വന്നിട്ടില്ല. 122 പോയിന്റുമായി ഒന്നാമന്മാരായി നിന്ന ഓസീസ് ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയ്‌ക്കെതിരായ തോല്‍വിയോടെ രണ്ടാം സ്ഥാനത്തേക്ക് വീണു. അന്ന് 2-1 ന് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി. ജൂണ്‍ ഏഴിനാണ് ഇന്ത്യ ഓസീസ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്.

ഐസിസി ടി20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനേക്കാള്‍ ലീഡ് എട്ടായി ഉയര്‍ത്തി ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും പിന്തള്ളി ന്യൂസിലാന്‍ഡ് മൂന്നാം സ്ഥാനത്തെത്തി.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം