CRICKET

ഗില്ലും ഇഷാനും ഹാര്‍ദ്ദിക്കും സഞ്ജുവും തിളങ്ങി; ഇന്ത്യ അഞ്ചിന് 351, വിന്‍ഡീസിന് കൂറ്റന്‍ ലക്ഷ്യം

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്.

വെബ് ഡെസ്ക്

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാനത്തെയും നിര്‍ണായകമായതുമായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് നേടി വിന്‍ഡീസിന് കൂറ്റന്‍ വിജയലക്ഷ്യം സമ്മാനിച്ചു.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. ഇവര്‍ക്കു പുറമേ സൂര്യകുമാര്‍ യാദവും കാര്യമായ സംഭാവന‍ നല്‍കി. ഗില്‍ 92 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളോടെ 85 റണ്‍സ് നേടി ടോപ് സ്‌കോററായി.

ഇഷാന്‍ 64 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 77 റണ്‍സ് നേടിയപ്പോള്‍ 52 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 70 റണ്‍സുമായി ഹാര്‍ദ്ദിക് പുറത്താകാതെ നിന്നു. 41 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 51 റണ്‍സായിരുന്നു സഞ്ജുവിന്റെ സംഭാവന. വെസ്റ്റിന്‍ഡീസിനു വേണ്ടി റൊമാരിയോ ഷെപ്പേര്‍ഡ് രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ഗുഡാകഷേ് മോട്ടി, അല്‍സാരി ജോസഫ്, യാന്നിക് കരിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നായകന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ നായകന്‍ വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇറങ്ങിയത്. രണ്ടാം ഏകദിനത്തില്‍ തോല്‍വി വഴങ്ങിയ ടീമില്‍ നിന്നു രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. പേസര്‍ ഉമ്രാന്‍ മാലിക്കിനും സ്പിന്നര്‍ അക്‌സര്‍ പട്ടേലിനും പകരം റുതുരാജ് ഗെയ്ക്ക്‌വാദും ജയ്‌ദേവ് ഉനദ്കടും ഇലവനില്‍ എത്തി.

ഇന്ത്യക്കായി ഇഷാനും ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 19.4 ഓവറില്‍ 143 റണ്‍സ് അടിച്ചുകൂട്ടി. ഒടുവില്‍ ഇഷാനെ മടക്കി കരിയയാണ് വിന്‍ഡീസിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തുടര്‍ന്നെത്തിയ ഗെയക്ക്‌വാദ്(8) ക്ഷണത്തില്‍ മടങ്ങിയെങ്കിലും ഗില്ലനു കൂട്ടായി സഞ്ജു എത്തിയതോടെ ഇന്ത്യയുടെ സ്‌കോര്‍ കുതിച്ചുയര്‍ന്നു.

മൂന്നാം വിക്കറ്റില്‍ സഞ്ജു-ഗില സഖ്യം 69 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ 200 കടത്തി. അര്‍ധസെഞ്ചുറി പിന്നിട്ടതിനു പിന്നാലെ ഷെപ്പേര്‍ഡിനു വിക്കറ്റ് നല്‍കി സഞ്ജുവും തൊട്ടുപിന്നാലെ മോട്ടിക്ക് വിക്കറ്റ് സമ്മാനിച്ച് ഗില്ലും മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാല്‍ പിന്നീട് ഹാര്‍ദ്ദിക്കും സൂര്യകുമാറും ചേര്‍ന്നാണ് ഇന്ത്യയെ 300 കടത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ