വിരാട് കോഹ്ലി 
CRICKET

അഹമ്മദാബാദ് ടെസ്റ്റ് സമനിലയിലേക്ക്; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യ

241-ാം പന്തില്‍ തന്റെ 28ാമത്തെ ടെസ്റ്റ് സെഞ്ചുറി നേടി വിരാട് കോഹ്ലി മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമിട്ടത്

വെബ് ഡെസ്ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യ. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ നേട്ടത്തിന് തുണയാകുന്നത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ അഹമ്മദാബാദ് ടെസ്റ്റിന്റെ നാലാം ദിവസം വിരാട് കോഹ്ലിയുടെ അവിസ്മരണീയ പ്രകടനമാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. കോഹ്ലിയുടെ 186 റണ്‍സെടുത്തു.

അഹമ്മദാബാദ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 480 റണ്‍സ് എന്ന വലിയ കടമ്പ കടന്നതോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ അങ്കത്തിന് രോഹിത് ശര്‍മയും സംഘവും കച്ചകെട്ടാനൊരുങ്ങുന്നത്. ഇന്ത്യ 179.5 ഓവറില്‍ 571 റണ്‍സിന് പുറത്തായി.

കോഹ്ലിയുടെയും അക്‌സര്‍ പട്ടേലിന്റെയും കൂട്ടുകെട്ടാണ് ഇന്ത്യയെ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 480 എന്ന സ്‌കോറിനെ മറികടക്കാന്‍ സഹായിച്ചത്. 241-ാം പന്തില്‍ തന്റെ 28ാമത്തെ ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയ കോഹ്ലി മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് കൂടിയാണ് വിരാമമിട്ടത്. 289 ന് മൂന്ന് എന്ന നിലയില്‍ നാലാം ദിനം കളി പുനരാരംഭിച്ച ഇന്ത്യയ്ക്ക് ടോഡ് മര്‍ഫി 28 റണ്‍സിന് രവീന്ദ്ര ജഡേജയെ പുറത്താക്കിയതോടെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നാലെ ഇറങ്ങിയ ശ്രികര്‍ ഭരത് കോഹ്ലിയുമായി ചേര്‍ന്ന് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നഥാന്‍ ലിയോണിന്റെ പന്തില്‍ ഹാന്‍ഡ്‌സ്‌കോമ്പ് ക്യാച്ചെടുക്കുകയായിരുന്നു. മൂന്ന് സിക്‌സും രണ്ട് ബൗണ്ടറികളുമായി 88 പന്തില്‍ 44 റണ്‍സ് എടുത്താണ് ഭരത് പുറത്തായത്.

പിന്നാലെ ഇറങ്ങിയ അക്‌സര്‍ പട്ടേല്‍ കോഹ്ലിയുമായി കൈകോര്‍ത്തപ്പോള്‍ ഇന്ത്യ ഓസീസിനെതിരെ ലീഡുയര്‍ത്തി. ആറാം വിക്കറ്റില്‍ 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് കോഹ്ലി അക്‌സര്‍ പട്ടേല്‍ സഖ്യം പടുത്തുയര്‍ത്തിയത്. 113 പന്തില്‍ നാല് സിക്‌സും അഞ്ച് ബൗണ്ടറികളും പായിച്ചാണ് അക്‌സര്‍ പട്ടേല്‍ 79 റണ്‍സ് അടിച്ചെടുത്തത്. മിച്ചല്‍ സ്റ്റാര്‍ക് അക്‌സറിനെ ബൗള്‍ഡ് ആക്കി ഇന്ത്യയുടെ വിജയ കൂട്ടുകെട്ട് തകര്‍ത്തു. പിന്നാലെ നഥാന്‍ ലിയോണ്‍ രവി ചന്ദ്രന്‍ അശ്വിനെയും ഹാന്‍ഡ്‌സ് കോമ്പ് ഉമേഷ് യാദവിനെയും പുറത്താക്കി.

178.5 ഓവറില്‍ 5 ബൗണ്ടറികളുമായി 364 പന്തില്‍ 186 റണ്‍സെടുത്ത് നിന്ന കോഹ്ലിയെ ടോഡ് മര്‍ഫിയാണ് പുറത്താക്കിയത്. ശ്രേയസ് അയ്യര്‍ കളിക്കാന്‍ ഇറങ്ങാത്തതോടെ ഒന്‍പതാം വിക്കറ്റിലാണ് ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചത്. നഥാന്‍ ലിയോണും ടോഡ് മര്‍ഫിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും മാത്യു കുനെമാനും ഓരോ വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 88 റണ്‍സ് പുറകിലാണ്.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും