2024 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യ അയര്‍ലന്‍ഡിനെതിരേ ആദ്യം ബൗള്‍ ചെയ്യും. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മലയാളി താരം സഞ്ജു സാംസണിന് ആദ്യ മത്സരത്തില്‍ ഇലവനില്‍ സ്ഥാനമില്ല. മൂന്നു സ്‌പെഷലിസ്റ്റ് ബാറ്റര്‍മാരും രണ്ട് പേസ് ഓള്‍റൗണ്ടര്‍മാരും രണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍മാരുമായാണ് ടീം ഇറങ്ങുന്നത്. മൂന്ന് സ്‌പെഷലിസ്റ്റ് പേസര്‍മാരുമുണ്ട്.
നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്ലിയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങുമ്പോള്‍ ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെയും ഹാര്‍ദ്ദിക് പാണ്ഡ്യയും മധ്യനിരയിലുണ്ടാകും. സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായി ഋഷഭ് പന്താണ് ആദ്യ ഇലവനില്‍ ഉള്ളത്.
സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇടംപിടിച്ചു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ആക്രമണനിരയില്‍ മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങുമാണ് മറ്റു പേസര്‍മാര്‍.