CRICKET

ബാറ്റിങ്ങിനിറങ്ങിയ ചാഹലിനെ തിരിച്ചുവിളിച്ചു മുകേഷിനെ ഇറക്കാന്‍ ശ്രമം; വൈറലായി വീഡിയോ

വെബ് ഡെസ്ക്

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ അവസാന ഓവറില്‍ നാടകീയ രംഗങ്ങള്‍. വിന്‍ഡീസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ ബാറ്റിങ്ങിനിറങ്ങിയ യൂസ്‌വേന്ദ്ര ചാഹലിനെ തിരിച്ചുവിളിക്കാന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും കോച്ച് രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് ശ്രമിച്ചത് ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കി. റൊമാരിയോ ഷെപ്പേർഡ് എറിഞ്ഞ ഇരുപതാം ഓവറിന്റെ ആദ്യ പന്തില്‍ കുൽദീപ് യാദവ് പുറത്തായതിന് പിന്നാലെയാണ് ആശയക്കുഴപ്പം തീർത്ത പ്രകടനങ്ങൾ അരങ്ങേറിയത്.

ജയിക്കാന്‍ അഞ്ചു പന്തില്‍ 10 റണ്‍സ് വേണമെന്ന നിലയിലായിരുന്നു അപ്പോള്‍ ഇന്ത്യ. കുൽദീപ് പുറത്തായതിന് പിന്നാലെ ചാഹൽ ബാറ്റിങ്ങിനായി ഇറങ്ങിയെങ്കിലും ഇന്ത്യൻ ടീം താരത്തെ തിരികെ വിളിക്കുകയായിരുന്നു. പുതുമുഖ താരമായ മുകേഷ് കുമാറിനെ പത്താം നമ്പറിൽ ഇറക്കാനായിരുന്നു ക്യാപ്റ്റൻ പാണ്ഡ്യയുടെയും ദ്രാവിഡിന്റെയും തീരുമാനം. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ചാഹൽ തിരിച്ച് മടങ്ങാനൊരുങ്ങി. എന്നാൽ, മത്സര നിയമ പ്രകാരം ബാറ്റിങ്ങിനായി ഗ്രൗണ്ടിലേക്കിറങ്ങിയാൽ തിരികെ മടങ്ങി പകരം മറ്റൊരാളെ അയക്കാൻ കഴിയാത്തതിനാൽ ചാഹൽ തുടരുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യക്ക് ദയനീയ പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. 22 പന്തുകളിൽ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 39 റൺസ് നേടിയ തിലക് വർമയാണ് ഇന്ത്യൻ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ സ്‌കോർ ചെയ്തത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം