CRICKET

ഐപിഎല്‍ 2023 മാര്‍ച്ച് 31 മുതല്‍; ഫൈനല്‍ മേയ് 28-ന് അഹമ്മദാബാദില്‍

2019-ന് ശേഷം ഐപിഎല്‍ അതിന്റെ പരാമ്പരാഗത രീതിയായ ഹോം ആന്‍ഡ് എവേ ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ സീസണിനുണ്ട്.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2023 സീസണിന് മാര്‍ച്ച് 31-ന് തുടക്കമാകും. അഹമ്മദാബാദില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. 2019-ന് ശേഷം ഐപിഎല്‍ അതിന്റെ പരാമ്പരാഗത രീതിയായ ഹോം ആന്‍ഡ് എവേ ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ സീസണിനുണ്ട്.

പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ കലാശപ്പോരാട്ടം കഴിഞ്ഞ് അഞ്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഐപിഎല്‍ ആരംഭിക്കുക. മാര്‍ച്ച് 26-നാണ് വനിതാ പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍.

ഐപിഎല്ലിന്റെ ആദ്യ മൂന്നുദിനത്തിനുള്ളില്‍ തന്നെ 10 ടീമുകളും കളത്തിലിറങ്ങുമെന്നും ബിസിസിഐ പുറത്തുവിട്ട ഫിക്‌സ്ചറില്‍ നിന്ന് വ്യക്തമാകുന്നു. ഉദ്ഘാടന ദിനം ഒരു മത്സരം മാമ്രാണുള്ളതെങ്കില്‍ രണ്ടും മൂന്നും ദിനം ഡബിള്‍ ഹെഡ്ഡറുകളുടേതാണ്. ഏപ്രില്‍ ഒന്നിന് ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് രണ്ടാം മത്സരം.

ഏപ്രില്‍ രണ്ടിന് ആദ്യ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സുമാണ് ഏറ്റുമുട്ടുന്നത്.

മാര്‍ച്ച് 31 മുതല്‍ മേയ് 21 വരെയാണ് ലീഗ് റൗണ്ട് പോരാട്ടങ്ങള്‍. ആകെ 70 മത്സരങ്ങളാണ് ആദ്യ റൗണ്ടിലുള്ളത്. 12 നഗരങ്ങളിലായാണ് ഇക്കുറി മത്സരങ്ങള്‍. ടീമുകളുടെ ഹോംഗ്രൗണ്ടും സ്ഥിരം വേദികളുമായ മുംബൈ, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, ഡല്‍ഹി, അഹമ്മദാബാദ്, ജയ്പൂര്‍, മൊഹാലി എന്നിവയ്ക്കു പുറമേ ഇക്കുറി ഗുവാഹത്തി(രാജസ്ഥാന്‍ റോയല്‍സിന്റെ സെക്കന്‍ഡ് ഹോം), ധരംശാല(പഞ്ചാബ് കിങ്‌സിന്റെ സെക്കന്‍ഡ് ഹോം) എന്നിവിടങ്ങളിലും മത്സരം അരങ്ങേറും.

ഉദ്ഘാടന വേദിയായ അഹമ്മദാബാദില്‍ തന്നെയാണ് കലാശപ്പോരും അരങ്ങേറുക. മേയ് 28-നാണ് ഫൈനല്‍. അതേസമയം പ്ലേ ഓഫ് മത്സരങ്ങളുടെ തീയതിയം വേദിയും പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി