IPL 2023

ബട്‌ലറിനും സഞ്ജുവിനും അര്‍ധസെഞ്ചുറി; റോയല്‍സ് രണ്ടിന് 214

ബട്‌ലര്‍ 59 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും 4 സിക്‌സറുകളും സഹിരം 95 റണ്‍സ് നേടി പുറത്തായപ്പോള്‍ സഞ്ജു 38 പന്തുകളില്‍ നിന്ന് 4 ബൗണ്ടറികളും 5 ബൗണ്ടറികളും സഹിതം 66 റണ്‍സ് നേടി പുറത്താകാതെ നിന്നു.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടന്ന രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കൂറ്റന്‍ സ്‌കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ്. സ്വന്തം തട്ടകമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അവര്‍ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിളുമായി മിന്നുന് ബാറ്റിങ് കാഴ്ചവച്ച ഓപ്പണര്‍ ജോസ് ബട്‌ലറും നായകന്‍ സഞ്ജു സാംസണുമാണ് അവര്‍ക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്ന 138 റണ്‍സാണ് രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്.

ബട്‌ലര്‍ 59 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും നാലു സിക്‌സറുകളും സഹിരം 95 റണ്‍സ് നേടി പുറത്തായപ്പോള്‍ സഞ്ജു 38 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും അഞ്ചു ബൗണ്ടറികളും സഹിതം 66 റണ്‍സ് നേടി പുറത്താകാതെ നിന്നു. 18 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 35 റണ്‍സ് നേടിയ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളും മികച്ച സംഭാവനകള്‍ നല്‍കി. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഏഴു റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്മയറായിരുന്നു സഞ്ജുവിനു കൂട്ടായി ക്രീസില്‍.

സ്വന്തം തട്ടകത്തില്‍ ടോസ് ജയിച്ച സഞ്ജു ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ജയ്‌സ്വാളും ബട്‌ലറും ചേര്‍ന്നു തകര്‍പ്പന്‍ തുടക്കമാണ് രാജസ്ഥാനു സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ വെറും അഞ്ചോവറില്‍ ഇവര്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.

യശ്വസിയെ പുറത്താക്കി മാര്‍ക്കോ യാന്‍സെന്‍ സണ്‍റൈസേഴ്‌സിനു ബ്രേക്ക്ത്രൂ സമ്മാനിച്ചെങ്കിലും ബട്‌ലറിനു കൂട്ടായി സഞ്ജു ക്രീസില്‍ എത്തിയതോടെ അവരുടെ പിടി അയഞ്ഞു. ബടലര്‍ക്കൊപ്പം ചേര്‍ന്നു സഞ്ജു മികച്ച ഇന്നിങ്‌സ് ആണ് പുറത്തെടുത്തത്. 19-ാം ഓവറിന്റെ മൂന്നാം പന്തില്‍ ബട്‌ലര്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുമ്പോഴേക്കും ടീം സ്‌കോര്‍ 190 കടന്നിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ