IPL 2023

വിരലിനു പരുക്ക്; ബട്‌ലറിന് അടുത്ത മത്സരം നഷ്ടമായേക്കും

ഫീല്‍ഡിങ്ങിനിടെയാണ് താരത്തിനു പരുക്കേറ്റത്. തുടര്‍ന്ന് കൈവിരലില്‍ ഒന്നിലേറെ സ്റ്റിച്ച് ഇടേണ്ടി വന്നു.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്‌ലറിന് അടുത്ത മത്സരം നഷ്ടമായേക്കും. ഇന്നലെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ കൈവിരലിനേറ്റ പരുക്കാണ് താരത്തിനു വിനയായത്.

മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് താരത്തിനു പരുക്കേറ്റത്. തുടര്‍ന്ന് കൈവിരലില്‍ ഒന്നിലേറെ സ്റ്റിച്ച് ഇടേണ്ടി വന്നു. ഇതേത്തുടര്‍ന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ രാജസ്ഥാന്റെ അടുത്ത മത്സരത്തില്‍ താരത്തിനു വിശ്രമം അനുവദിക്കാന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.

ഇന്നലെ രാജസ്ഥാന്‍ ചേസിങ്ങിനിറങ്ങിയപ്പോള്‍ പരുക്കിനെത്തുടര്‍ന്ന് ബട്‌ലറിന് ഓപ്പണ്‍ ചെയ്യാനും കഴിഞ്ഞില്ല. ബട്‌ലറിനു പകരം രവിചന്ദ്രന്‍ അശ്വിനെ ഓപ്പണറാക്കി പരീക്ഷിച്ചെങ്കിലും പാളിപ്പോയിരുന്നു. നാലു പന്ത് നേരിട്ട അശ്വിന്‍ പൂജ്യത്തിനാണ് പുറത്തായത്. മത്സരത്തില്‍ അഞ്ചു റണ്‍സിനു തോറ്റ രാജസ്ഥാന് ഇത് വളരെ നിര്‍ണായകമാകുകയും ചെയ്തു.

ഇന്നലെ ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ പഞ്ചാബ് ഇന്നിങ്‌സിന്റെ അവസാന ഓവറിലെ രണ്ടാം പന്തിലാണ് ബട്‌ലറിനു പരുക്കേറ്റത്. പരുക്കേറ്റിട്ടും ചോരയൊലിക്കുന്ന കൈയുമായി ഫീല്‍ഡ് ചെയ്ത ബട്‌ലര്‍ ഓവര്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ചികിത്സ തേടിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ