IPL 2023

കിരീടവുമായി ചെന്നൈ പറന്നു; ട്രോളിൽ കുടുങ്ങി ബിസിസിഐ സെക്രട്ടറി ജയ് ഷാ

ഐപിഎൽ ഫൈനൽ മത്സരത്തിനിടെ ജയ് ഷാ ഗാലറിയിൽ ഇരുന്ന് കാണിച്ച ആംഗ്യമാണ് ഇപ്പോൾ വൈറലാകുന്നത്

വെബ് ഡെസ്ക്

ഐപിഎല്‍ 2023 സീസണല്‍ കിരീടവുമായി ചെന്നൈ സൂപ്പർ കിങ്‌സ് വിജയാഘോഷത്തിലാണ്. അതിനിടെ ബിസിസിഐ സെക്രട്ടറി ജയ്ഷാക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്. ഐപിഎൽ ഫൈനൽ മത്സരത്തിനിടെ ജയ് ഷാ ഗാലറിയിൽ ഇരുന്ന് കാണിച്ച ആംഗ്യമാണ് ഇപ്പോൾ വൈറലാകുന്നത്.

ചെന്നൈ ഇന്നിങ്സിന്റെ അവസാന ഓവറിൽ, ഗുജറാത്ത് ബോളർ മോഹിത് ശർമ ആദ്യ നാലു പന്തുകൾ റൺ വിട്ടുകൊടുക്കാതെ എറിഞ്ഞപ്പോൾ ഗുജറാത്ത് വിജയം ഉറപ്പിച്ചെന്ന രീതിയിൽ മുഷ്ടി ചുരുട്ടി ആഹ്ലാദം പങ്കുവയ്ക്കുന്ന ജയ് ഷായുടെ ദൃശ്യം ട്രോളന്മാർ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈക്ക് ജയിക്കാൻ 4 പന്തിൽ 12 റൺസുള്ളപ്പോഴാണ് ജയ്ഷാ മുഷ്ടി ചുരുട്ടി നെഞ്ചത്തിടിച്ചത്. ഈ ദൃശ്യങ്ങൾ സ്റ്റേഡിയത്തിലെ ക്യാമറകണ്ണുകൾ ഒപ്പിയെടുക്കുകയായിരുന്നു. മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിൽ 13 റൺസായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. അളന്നു മുറിച്ച യോർക്കറുകളുമായി ആദ്യ 4 പന്തുകളിൽ മോഹിത് വിട്ടുകൊടുത്തത് 3 റൺസ് മാത്രമായിരുന്നു. ഇതോടെ ഗുജറാത്ത് കിരീടം നേടുമെന്ന് ജയ്ഷാ ഉറപ്പിക്കുകയായിരുന്നു.

എന്നാല്‍ അവസാന രണ്ടു പന്തുകളില്‍ സിക്‌സറും ഫോറും പായിച്ച് രവീന്ദ്ര ജഡേജ ചെന്നൈയെ വിജയതീരത്തെത്തിച്ചു. ഈ വർഷത്തെ വിജയത്തോടെ അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്താനും ചെന്നൈയ്ക്കായി. എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഈ സീസണിലെ കിരീടം സ്വന്തമാക്കിയത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം