IPL 2023

കുറഞ്ഞ ഓവര്‍ നിരക്കിന് ഡുപ്ലീസിസിന് പിഴ; 'ആവേശം കൂടിയതിന്' ആവേശ് ഖാന് താക്കീത്

വിജയാഹ്‌ളാദത്തിനിടെ ഹെല്‍മെറ്റ് ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞതിനാണ് ആവേശ് ഖാന് താക്കീത് നല്‍കിയത്.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ഹൈ സ്‌കോറിങ് ത്രില്ലറിനാണ് ഇന്നലെ ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ആതിഥേയരായ ബംഗളുരു ഉയര്‍ത്തിയ 213 റണ്‍സ് എന്ന വിജയലക്ഷ്യം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അവസാന പന്തില്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു.

നിരവധി നാടകീയ രംഗങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മത്സരത്തിലെ കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലീസിസിനു പിഴ ശിക്ഷയും മോശം പെരുമാറ്റത്തിന് ലഖ്‌നൗ താരം ആവേശ് ഖാന് താക്കീതും ലഭിച്ചു.

രണ്ടാമത് ബാറ്റ് ചെയ്ത ലഖ്‌നൗവിനെതിരേ ഓവര്‍ എറിഞ്ഞു പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചതിലും ഏറെ സമയം എടുത്തതിന്റെ പേരിലാണ് ഡുപ്ലീസിസിന് പിഴ ശിക്ഷ വിധിച്ചത്. 12 ലക്ഷം രൂപയാണ് പിഴയായി ഒടുക്കേണ്ടത്. ഈ തെറ്റ് ആവര്‍ത്തിച്ചാല്‍ താരത്തിന് ഒരു മത്സരത്തില്‍ നിന്നു വിലക്കും ലഭിക്കും.

അതേസമയം വിജയാഹ്‌ളാദത്തിനിടെ ഹെല്‍മെറ്റ് ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞതിനാണ് ആവേശ് ഖാന് താക്കീത് നല്‍കിയത്. മത്സരത്തില്‍ 11-ാമനായി ബാറ്റിങ്ങിനിറങ്ങിയ ആവേശായിരുന്നു അവസാന പന്ത് നേരിട്ടത്. ബാറ്റ് പന്തില്‍ കൊള്ളിക്കാനായില്ലെങ്കിലും അതിവേഗം ബൈ റണ്‍ ഓടിയെടുത്ത ആവേശ് ടീമിനെ ജയത്തിലെത്തിച്ചു.

എന്നാല്‍ റണ്‍ പൂര്‍ത്തിയാക്കിയ ശേഷം ആവേശത്തില്‍ ആവേശ് ഖാന്‍ ഹെല്‍മെറ്റ് വലിച്ചൂരി ഗ്രൗണ്ടിലേക്ക് എറിയുകയായിരുന്നു. എന്നാല്‍ ഇത് ഐ.പി.എല്‍. പെരുമാറ്റച്ചട്ട പ്രകാരം ഇത് ലെവല്‍ വണ്‍ കുറ്റമാണെന്നു കണ്ടെത്തിയാണ് മാച്ച് റഫറി താരത്തിന് താക്കീത് നല്‍കിയത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം