യാഷ് ദയാല്‍ 
IPL 2023

''ഇതാണ് ഏറ്റവും മോശം, ഇതിലും താഴേക്ക് പോകാൻ കഴിയില്ല'' യാഷ് ദയാലിനോട് പ്രതികരിച്ച് രാഹുല്‍ തെവാതിയ

കൊല്‍ക്കത്ത-ഗുജറാത്ത് മത്സരത്തില്‍ യാഷിന്റെ ഓവറില്‍ റിങ്കു സിങ് നേടിയ അഞ്ച് സിക്‌സുകളാണ് കൊല്‍ക്കത്തെയെ ജയത്തിലേക്കെത്തിച്ചതോടെ യാഷിനെതിരെ വിമർശനങ്ങള്‍ ഉയർന്നിരുന്നു

വെബ് ഡെസ്ക്

കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് അവസാന ഓവറില്‍ അഞ്ച് സിക്‌സറുകള്‍ വിട്ടുകൊടുത്ത ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ യാഷ് ദയാലിന് ടീം വേണ്ടത്ര പിന്തുണ നല്‍കിയെങ്കിലും സഹതാപം കാണിച്ചില്ലെന്ന് സഹതാരം രാഹുല്‍ തെവാതിയ. അവസാന ഓവറില്‍ യാഷ് 31 റണ്‍സാണ് വിട്ടുകൊടുത്തത്. അഹമ്മദാബാദില്‍ നടന്ന ഐപിഎല്ലിലെ കൊല്‍ക്കത്ത-ഗുജറാത്ത് മത്സരത്തില്‍ യാഷിന്റെ ഓവറില്‍ റിങ്കു സിങ് നേടിയ അഞ്ച് സിക്‌സുകളാണ് കൊല്‍ക്കത്തെയെ ജയത്തിലേക്കെത്തിച്ചത്.

മത്സരത്തിന് ശേഷം ഗുജറാത്ത് സീമറിന് ടീം മതിയായ പിന്തുണ നല്‍കിയിരുന്നെന്നും എന്നാല്‍ സഹതാപം കാണിച്ചില്ലെന്നും തെവാതിയ വ്യക്തമാക്കി. '' ഇതാണ് ഏറ്റവും മോശം, നിങ്ങള്‍ക്ക് ഇതിലും താഴേക്ക് പോകാന്‍ കഴിയില്ല'' എന്നാണ് കൊല്‍ക്കത്തയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം തെവാതിയ യാഷിനോട് പ്രതികരിച്ചത്. ഗുജറാത്ത് ആറ് വിക്കറ്റിന് ജയിച്ച പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ യാഷിനെ പ്ലേയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ ഗുജറാത്തിന്റെ കിരീട നേട്ടത്തില്‍ ഏറെ സംഭാവന നല്‍കിയ കളിക്കാരനാണ് യാഷ് ദയാല്‍. അദ്ദേഹത്തെ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് ശേഷം ടീം യാഷ് ദയാലിനെ പിനതുണച്ചതിനെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തിനിടെയാണ് തെവാതിയ വെളിപ്പെടുത്തിയത്.

രാഹുല്‍ തെവാതിയ

''അദ്ദേഹം ഞങ്ങളുടെ പ്രധാന ബൗളര്‍മാരില്‍ ഒരാളായിരുന്നു. കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ ചാമ്പ്യന്മാരായപ്പോള്‍ അതില്‍ അവസാന നിമിഷം വരെയും അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. ഡെത്ത് ഓവറും അദ്ദേഹം നന്നായി കൈകാര്യം ചെയ്തിരുന്നു,'' തെവാതിയ പറഞ്ഞു. '' ഒരു മത്സരത്തെ പ്രകടനം പരിഗണിച്ച് അദ്ദേഹത്തെ ആരും വിലയിരുത്തിയിട്ടില്ല, അത് മുന്‍ നിര്‍ത്തി ആരും അദ്ദേഹത്തോട് സഹതാപം കാണിച്ചതായും കരുതുന്നില്ല,'' തെവാതിയ വ്യക്തമാക്കി.

'' ഞാന്‍ അവനോട് പറഞ്ഞു, ഒരു മത്സരം മോശമായിപ്പോയി, നിങ്ങള്‍ താഴേക്ക് പോകണമെന്ന് ഉറപ്പിച്ചാല്‍ മാത്രമേ നിങ്ങള്‍ അടിയിലേക്ക് പോവുകയുള്ളു, അല്ലാത്ത പക്ഷം ജിടിയില്‍ ആരും നിങ്ങളെ വിഷമിപ്പിക്കില്ല. പരിശീലനം തുടരുക പറ്റാത്തത് സാധിച്ചെടുക്കാന്‍ പ്രയത്‌നിക്കുക'' തെവാതിയ കൂട്ടിച്ചേര്‍ത്തു.

''കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ ചാമ്പ്യന്മാരായപ്പോള്‍ അതില്‍ അവസാന നിമിഷം വരെയും അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു''

പഞ്ചാബ് കിങ്‌സിനെതിരെ ശുഭ്മാന്‍ ഗില്‍ 49 പന്തില്‍ 67 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പിന്നീടിറങ്ങിയ രാഹുല്‍ തെവാതിയ ആണ് ഗുജറാത്തിനെ കാത്തത്. സ്വയം ലക്ഷ്യങ്ങള്‍ വച്ച് കളിക്കുന്നതാണ് പ്രതിസന്ധിഘട്ടങ്ങളില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതിന് തനിക്ക് കരുത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു. ''14 ലീഗ് മത്സരങ്ങളില്‍ അത്തരം സാഹചര്യങ്ങളില്‍ എട്ടോ ഒന്‍പതോ തവണ ബാറ്റ് ചെയ്യാറുണ്ട്. മിക്കവാറും 13-14 ഓവറിലാണ് ബാറ്റിങ് വരുന്നത്. കഴിഞ്ഞ 3-4 വര്‍ഷമായി ഞാനിത് പരിശീലിക്കുന്നു. അപ്പോള്‍ സാഹച്രയങ്ങള്‍ക്കനുസരിച്ച് മുന്നില്‍ ലക്ഷ്യം വച്ച് കളിക്കാന്‍ ശ്രമിക്കും'' ഗുജറാത്ത് ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.

154 റണ്‍സെന്ന ചെറിയ സ്‌കോറിനെ അനായാസം പിന്തുടരുന്നതില്‍ നിന്നും തങ്ങളെ പിടിച്ചുകെട്ടാന്‍ ശ്രമിച്ച പഞ്ചാബ് ബൗളര്‍മാരേയും തെവാതിയ പ്രശംസിച്ചു. മികച്ച രീതിയില്‍ തുടങ്ങിയ തങ്ങളെ ശക്തമായ തിരിച്ചുവരവിലൂടെ അവസാന ഓവര്‍ വരെ കളിപ്പിച്ചത് പഞ്ചാബ് ബൗളര്‍മാരുടെ കഴിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം