IPL 2023

'ഇംപാക്ട് റൂള്‍ ധോണിക്ക് വേണ്ടിയല്ല'; ക്യാപ്റ്റനായി ഇറങ്ങാന്‍ അത് ഉപയോഗിക്കില്ലെന്ന് സേവാഗ്‌

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണിനെ മറ്റു സീസണുകളില്‍ നിന്നു വ്യത്യസ്തമാക്കിയത് ചില നിയമങ്ങളുടെ മാറ്റമായിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയ നിയമമായിരുന്നു 'ഇംപാക്ട് പ്ലെയര്‍ റൂള്‍'. 'ഇംപാക്ട് പ്ലെയർ' എന്ന ഈ പുതിയ നിയമം ഒട്ടുമിക്ക കളിക്കാരുടെയും കരിയർ നീട്ടാനുള്ള അവസരം കൂടിയായിരുന്നു. ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന്റെ ഫാഫ് ഡു പ്ലെസിസ്, മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമ്മ എന്നിവരും ഈ നിയമം ഉപയോഗിച്ചിരുന്നു. എന്നാൽ സൂപ്പർ കിങ്സിന്റെ തലവൻ ധോണി മാത്രം സ്വയം ഇത്തരമൊരു നടപടി തിരഞ്ഞെടുത്തിട്ടില്ല.

മുന്നോട്ട് കുറച്ചു വർഷങ്ങൾ കൂടി കളിക്കാൻ ഇംപാക്ട് പ്ലെയർ നിയമം ധോണിയെ സഹായിക്കുമെന്നാണ് സിഎസ്കെ താരം ഡ്വെയ്ൻ ബ്രാവോ പറയുന്നത്. എന്നാൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗിന്റെ അഭിപ്രായം അതല്ല. 'ബോഡി ഫിറ്റ് ആണെങ്കിൽ മുന്നോട്ട് കളിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ധോണി ഈ വർഷം അധികം ബാറ്റ് ചെയ്തിട്ടില്ല. കാൽമുട്ടിന് പരുക്കേറ്റെങ്കിലും കളിയെ ബാധിക്കുന്ന സാഹചര്യമില്ല. പലപ്പോഴും അവസാന രണ്ട് ഓവറുകളിൽ അദ്ദേഹം വരും. ഈ സീസണിൽ മാത്രം ധോണി 40-50 പന്തുകൾ നേരിടുമെന്നാണ് ഞാൻ കരുതുന്നത്', സേവാഗ് പറഞ്ഞു.

ഇംപാക്ട് പ്ലെയർ റൂൾ ധോണിക്ക് ബാധകമല്ലെന്നും ക്യാപ്റ്റൻസിക്ക് വേണ്ടി മാത്രമാണ് ധോണി കളിക്കുന്നതെന്നും സേവാഗ് വ്യക്തമാക്കി. 'ഫീൽഡ് ചെയ്യാത്ത, ബാറ്റ് ചെയ്യാത്ത, അല്ലെങ്കിൽ ബോൾ ചെയ്യാത്ത ഒരാൾക്ക് ആണ് ഇംപാക്ട് പ്ലെയർ നിയമം. ക്യാപ്റ്റൻസിക്ക് വേണ്ടി തുടരാന്‍ വേണ്ടിയല്ല. ബാറ്റ് ചെയ്യണം കൂടാതെ 20 ഓവർ ധോണിക്ക് ഫീൽഡ് ചെയ്യണം. ക്യാപ്റ്റനല്ല എന്നുണ്ടെങ്കിൽ പോലും ഇംപാക്ട് പ്ലയർ ആയിട്ട് അവൻ ഒരിക്കലും കളിക്കില്ല. ക്യാപ്റ്റനല്ലാതെ ആയാൽ ഉപദേശകനായോ പരിശീലകനായോ ക്രിക്കറ്റ് ഡയറക്ടറായോ ഒക്കെ അവനെ കാണാം' സേവാഗ് കൂട്ടിച്ചേർത്തു.

ബാറ്ററെയോ ബോളറെയോ മത്സരത്തിനിടെ മാറ്റി പകരം ഒരാളെ ഇറക്കാന്‍ അനുവദിക്കുന്ന നിയമമാണ് ഇംപാക്ട് പ്ലെയര്‍

11 കളിക്കാരെ കൂടാതെ പന്ത്രണ്ടാമനായി ഒരാളെ കൂടി ഉൾക്കൊള്ളിക്കുന്നതാണ് ഇംപാക്ട് പ്ലെയര്‍ റൂള്‍. ബാറ്ററെയോ ബോളറെയോ മത്സരത്തിനിടെ മാറ്റി പകരം ഒരാളെ ഇറക്കാന്‍ അനുവദിക്കുന്ന നിയമമാണ് ഇംപാക്ട് പ്ലെയര്‍. 2023 സീസണിലെ പുതിയ നിയമം 16-ാം സീസണിലെ ആദ്യ മത്സരത്തില്‍ തുഷാര്‍ ദേശ്പാണ്ഡെയെ ക്രീസിൽ ഇറക്കി കൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിയാണ് ആദ്യമായി ഉപയോഗിച്ചതും. പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്ന അമ്പാട്ടി റായിഡുവിന് പകരമാണ് തുഷാര്‍ ഇംപാക്ട് പ്ലെയറായി എത്തിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും