IPL 2023

ഇഞ്ചോടിഞ്ച്; നൈറ്റ്‌റൈഡേഴസിന് 180 ലക്ഷ്യം നല്‍കി പഞ്ചാബ്‌

47 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 57 റണ്‍സ് നേടിയ ധവാനാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 180 റണ്‍സ് വിജയലക്ഷ്യം വച്ചു നീട്ടി പഞ്ചാബ് കിങ്‌സ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്‌സ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്.

ടോസ് നേടിയ സന്ദര്‍ശകര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം തകര്‍ച്ചയോടെ ആയിരുന്നെങ്കിലും ഒരറ്റത്തു പിടിച്ചു നിന്ന നായകന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിനെ അല്‍പമെങ്കിലും മാന്യമായ സ്‌കോറിലേക്ക് നയച്ചത്. 47 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 57 റണ്‍സ് നേടിയ ധവാനാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

ധവാനു പുറമേ മറ്റാര്‍ക്കും പഞ്ചാബ്‌നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല. 18 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സറുകള്‍ സഹിതം 21 റണ്‍സ നേടിയ ജിതേഷ് ശര്‍മയും 11 പന്തുകളില്‍ നിന്ന് ഒരോ ഫോറും സിക്‌സറും സഹിതം 19 റണ്‍സ് നേടിയ റിഷ ധവാനുമാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്(12), മധ്യനിര താരങ്ങളായ ഭനുക രജപക്‌സെ(0), ഓള്‍റൗണ്ടര്‍ാരായ ലിയാം ലിവിങ്‌സ്റ്റണ്‍(15) എന്നിവര്‍ നിരാശപ്പെടത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷാരൂഖ് ഖാന്‍(21 നോട്ടൗട്ട്) ഹര്‍പ്രീത് ബ്രാര്‍(17 നോട്ടൗട്ട്) എന്നിവരാണ് ടീമിനെ 170 കടത്തിയത്. അവസാന ഓവറില്‍ ഇരുവരും ചേര്‍ന്ന് 21 റണ്‍സാണ് നേടിയത്.

കൊല്‍ക്കത്തയ്ക്കു വേണ്ടി നാലോവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി ഹര്‍ഷിത് റാണയും ഓരോ വിക്കറ്റുകളുമായി സുയാഷ് ശര്‍മ, നിതീഷ് റാണ എന്നിവരും മികച്ച പിന്തുണ നല്‍കി.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം