IPL 2023

നിങ്ങളൊരു ചാമ്പ്യനാണ്, തിരിച്ചുവരും... യാഷ് ദയാലിനെ ചേര്‍ത്തുപിടിച്ച് നൈറ്റ്‌റൈഡേഴ്‌സ്

വിജയികളെ എല്ലാവരും ആഘോഷിക്കുമ്പോള്‍ തോല്‍വിയുടെ വേദന അറിഞ്ഞ എതിരാളിയെ ചേര്‍ത്തുപിടിച്ചു കെ.കെ.ആര്‍. മാതൃകയായെന്ന് ആരാധകര്‍ പറയുന്നു.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ റിങ്കു സിങ്ങിന്റെ ബാറ്റിങ് വെടിക്കെട്ട് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ വിജയാഹ്‌ളാദത്തിനിടയിലും റിങ്കുവിന്റെ പ്രകടനത്തില്‍ മുറിവേറ്റ ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍ യാഷ് ദയാലിനെ ചേര്‍ത്തുപിടിക്കാനാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ശ്രമിച്ചത്.

തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് യാഷിനെ സമാശ്വാസിപ്പിച്ച് കെ.കെ.ആര്‍. രംഗത്തു വന്നത്. ''തലയുയര്‍ത്തൂ. ഇതൊരു മോശം ദിവസം മാത്രം. ഇതു ക്രിക്കറ്റിലെ മികച്ച താരങ്ങള്‍ക്കു പോലും സംഭവിച്ചിട്ടുണ്ട്. നിങ്ങളൊരു ചാമ്പ്യനാണ് യാഷ്... നിങ്ങള്‍ അതിശക്തമായി തിരിച്ചുവരും.''- എന്നായിരുന്നു കെ.കെ.ആറിന്റെ ട്വീറ്റ്.

കെ.കെ.ആറിന്റെ ട്വീറ്റ് ആരാധകരും ക്രിക്കറ്റ് ലോകവും ഒന്നടങ്കം ഏറ്റെടുത്തു. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ഉദാത്ത മാതൃകയാണ് കെ.കെ.ആര്‍. കാട്ടിയതെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. വിജയികളെ എല്ലാവരും ആഘോഷിക്കുമ്പോള്‍ തോല്‍വിയുടെ വേദന അറിഞ്ഞ എതിരാളിയെ ചേര്‍ത്തുപിടിച്ചു കെ.കെ.ആര്‍. മാതൃകയായെന്ന് ആരാധകര്‍ പറയുന്നു.

ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന വിജയങ്ങളിലൊന്നാണ് ഇന്നലെ റിങ്കു സിങ്ങിലൂടെ കെ.കെ.ആര്‍. നേടിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണ്ടിയിരിക്കെ യാഷ് ദയാല്‍ എറിഞ്ഞ ഓവറിന്റെ അവസാന അഞ്ചു പന്തുകളും സിക്‌സര്‍ പറത്തിയാണ് റിങ്കു സിങ് കെ.കെ.ആറിനെ വിജയത്തിലെത്തിച്ചത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം