IPL 2023

റോയ് തിരിച്ചെത്തി; ഹൈദരാബാദിനെതിരേ കൊല്‍ക്കത്തയ്ക്ക് ബാറ്റിങ്

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടക്കുന്ന നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു ബാറ്റിങ്. ഹൈദരാബാദിലെ ഉപ്പാല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇരുടീമുകള്‍ക്കും ഇതു നിലനില്‍പ്പിന്റെ പോരാട്ടമാണ്. നിലവില്‍ ഒമ്പതു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി കൊല്‍ക്കത്ത എട്ടാമതും എട്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി സണ്‍റൈസേഴ്‌സ് ഒമ്പതാമതുമാണ്.

ജയിച്ചാല്‍ ഹൈദരാബാദ് കൊല്‍ക്കത്തയെ മറികടന്ന് എട്ടാമതെത്തും. എന്നാല്‍ മറുവശത്ത് ഒരു ജയം പോയിന്റ് വര്‍ധിപ്പിക്കുമെന്നല്ലാതെ കൊല്‍ക്കത്തയ്ക്കു സ്ഥാനചലനം ഉണ്ടാക്കില്ല. എന്നാല്‍ വിജയവഴിയില്‍ തിരിച്ചെത്തുകയാണ് അവരുടെ ലക്ഷ്യം.

പരുക്കില്‍ നിന്നു മുക്തനായി വെടിക്കെട്ട് ഓപ്പണര്‍ ജേസണ്‍ റോയ് തിരിച്ചെത്തുന്നത് കൊല്‍ക്കത്തയ്ക്ക് കരുത്തു പകരുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് അവര്‍ ഇറങ്ങുന്നത്. ഡേവിഡ് വീസിനു പകരം റോയ് തിരിച്ചെത്തിയപ്പോള്‍ ഓപ്പണര്‍ എന്‍. ജഗദീശനു പകരം വൈഭവ് അറോറയും ആദ്യ ഇലവനില്‍ എത്തി.

മറുവശത്ത് വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ത്രസിപ്പിക്കുന്ന ജയം അവര്‍ നേടിയിരുന്നു. ആ മത്സരത്തിലെ അതേ ഇലവനെ നിലനിര്‍ത്തിയാണ് സണ്‍റൈസേഴ്‌സ് ഇന്നിറങ്ങുന്നത്.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി